വി.കെ.മധുവിനെ സ്ഥാനാർഥി വ്യാമോഹം കീഴ്‌പ്പെടുത്തി:സിപിഎം റിപ്പോർട്ട്

VK-Madhu-cpm
വി.കെ.മധു (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം∙ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന വി.കെ.മധുവിനെ സ്ഥാനാർഥി വ്യാമോഹം കീഴ്പ്പെടുത്തിയെന്നും പാർലമെന്ററി വ്യാമോഹത്തിന് അടിമപ്പെട്ടുള്ള നയവ്യതിയാനം മധുവിനു സംഭവിച്ചെന്നും സിപിഎം. അരുവിക്കരയിൽ പാർട്ടി സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന പരാതി അന്വേഷിച്ച കമ്മിഷന്റെ റിപ്പോർട്ടിലാണ് ഗുരുതര പരാമർശങ്ങൾ.

മധുവിനെ ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തിയ നടപടി കീഴ്ഘടകങ്ങളെ അറിയിച്ചുകൊണ്ടുള്ള ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ കുറിപ്പിലാണ് റിപ്പോർട്ടിനെ സംബന്ധിച്ച വിശദാംശങ്ങളുള്ളത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.ജയൻ ബാബു, കെ.സി.വിക്രമൻ, സി.അജയകുമാർ എന്നിവരുൾപ്പെട്ട കമ്മിഷനാണ് മധുവിനെതിരെയുള്ള ആരോപണങ്ങൾ അന്വേഷിച്ചത്. 

‘ഇനി മത്സരിക്കാൻ സമയം ലഭിച്ചെന്നു വരില്ല’– ജില്ലാ സെക്രട്ടേറിയറ്റിൽ മധു നടത്തിയ വികാര പ്രകടനം സ്ഥാനാര്‍ഥി മോഹത്തിന്റെ ലക്ഷണമാണ്. മുതിർന്ന അംഗമായ മധുവിൽനിന്ന് പ്രതീക്ഷിക്കാൻ കഴിയാത്ത പ്രവർത്തനമാണുണ്ടായത്. അരുവിക്കര മണ്ഡലത്തിൽ സ്ഥാനാർഥിയാകുക എന്ന ലക്ഷ്യത്തോടെയാണ് മധു പ്രവർത്തിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിൽ ലഭിച്ച അവസരം മധു പാർട്ടി താൽപര്യത്തിനു പകരം വ്യക്തിപരമായ ആഗ്രഹത്തിനു വേണ്ടി ഉപയോഗിച്ചു. നവ മാധ്യമ മേഖലയിൽ ഇത് നന്നായി ഉപയോഗിച്ചു.

അരുവിക്കരയിൽ സ്ഥാനാർഥിത്വം പ്രതീക്ഷിച്ച് മുന്നൊരുക്കങ്ങൾ നടത്തി. സംസ്ഥാന കമ്മിറ്റി ജി.സ്റ്റീഫനെ സ്ഥാനാർഥിയായി തീരുമാനിച്ചത് മധുവിനെ വലിയ തോതിൽ നിരാശപ്പെടുത്തി. കമ്മിറ്റി തീരുമാനം മധുവിന് ഉൾക്കൊള്ളാനായില്ല. സംസ്ഥാന കമ്മിറ്റി തീരുമാനം റിപ്പോർട്ട് ചെ്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ‘എനിക്കു മണ്ഡലത്തിലേക്കു പോകാൻ കഴിയുന്നില്ല. എന്നെ എന്തിനാണ് പീഡിപ്പിക്കുന്നത്’ എന്നാണ് മധു വികാരപരമായി പ്രതികരിച്ചത്. തൊട്ടടുത്ത രണ്ടു സെക്രട്ടേറിയറ്റ് യോഗങ്ങളിൽ മധു പങ്കെടുത്തില്ല. അരുവിക്കര ചുമതല മാറ്റി നൽകണം എന്ന് ജില്ലാ സെക്രട്ടറിക്കു കത്തു നൽകി. ജില്ലാ സെക്രട്ടേറിയറ്റിന്റേയും സംസ്ഥാന നേതൃത്വത്തിന്റേയും ശക്തമായ ഇടപെടലിന്റെ ഭാഗമായാണ് പിന്നീട് പ്രവർത്തനരംഗത്ത് വന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്ഥാനാർഥി പ്രഖ്യാപന ദിവസം നടന്ന റോഡ് ഷോ ഉദ്ഘാടനം ചെയ്യാൻ മധു എത്തിയില്ല. സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവന്റെ പൊതുയോഗങ്ങളിൽ പങ്കെടുത്തില്ല. എം.വിജയകുമാർ ഉദ്ഘാടനം ചെയ്ത സ്ഥാനാർഥി പര്യടന യോഗത്തിലും പങ്കെടുത്തില്ല. ഇത്രയും പൊതുപരിപാടിയിൽനിന്ന് ബോധപൂർവം വിട്ടു നിന്നത് പാർട്ടി സഖാക്കൾക്കും പൊതുജനങ്ങൾക്കും ബോധ്യമാകുന്ന തരത്തിലുള്ള നിസഹരണമായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. 

English Summary: CPM report against VK Madhu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA