ADVERTISEMENT

ന്യൂഡൽഹി∙ കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി വരണമെന്നാവശ്യപ്പെട്ട് പ്രമേയം. കോണ്‍ഗ്രസ് സാമൂഹ്യമാധ്യമ വിഭാഗം ദേശീയ എക്സിക്യൂട്ടിവ് ‘ദൃഷ്ടി 2021’ലാണ് പ്രമേയം പാസാക്കിയത്. പാര്‍ട്ടിക്ക് ഊർജ്ജം പകരാന്‍ രാഹുലിന്റെ വരവ് അനിവാര്യമാണെന്ന് പ്രമേയത്തില്‍ പറയുന്നു. 

കോണ്‍ഗ്രസ് പട്ടികജാതി വിഭാഗം, യൂത്ത് കോണ്‍ഗ്രസ്, എന്‍എസ്‌യു, ഡല്‍ഹി മഹിള കോണ്‍ഗ്രസ് എന്നിവരും സമാന ആവശ്യം ഉന്നയിച്ച് പ്രമേയം പാസാക്കിയിരുന്നു. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് നീട്ടിക്കൊണ്ടുപോകരുതെന്ന ആവശ്യം ജി 22 നേതാക്കളും ആവര്‍ത്തിക്കുന്നുണ്ട്.

അതേസമയം കോൺഗ്രസിന് ഒരു സ്ഥിരം അധ്യക്ഷൻ ഉണ്ടാകണമെന്ന് ശശി തരൂർ എംപി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 2 വർഷമായി കോൺഗ്രസിന് ഒരു സ്ഥിരം അധ്യക്ഷനില്ല. കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തിൽ കൂടുതൽ ഊർജ്ജം പകരുന്നതിനായി ഒരു സ്ഥിരം അധ്യക്ഷൻ വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സോണിയ ഗാന്ധിയുടെ നേതൃസ്ഥാനം എല്ലാവരും ഇഷ്ടപ്പെടുന്നതാണ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്ഥാനമൊഴിയാൻ സോണിയ താൽപര്യം പ്രകടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

English Summary :Congress social media dept passes resolution to make Rahul Gandhi party president

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com