കൊച്ചി മഹിളാ മന്ദിരത്തിൽനിന്ന് കാണാതായ രണ്ടു യുവതികളെ കോഴിക്കോട് കണ്ടെത്തി

1200-missing-girls-kochi
മരട് മഹിളാമന്ദിരത്തിൽ നിന്ന് കാണാതായ പെൺകുട്ടികളുടെ സിസിടിവി ദൃശ്യം.
SHARE

കോഴിക്കോട് ∙ കൊച്ചി ചമ്പക്കര മഹിളാ മന്ദിരത്തിൽനിന്ന് കാണാതായ 19, 20 വയസ്സുള്ള യുവതികളെ മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിൽ കണ്ടെത്തി. ഇവരെ വനിതാ സ്റ്റേഷനിലേക്ക് മാറ്റി. ഇരുവരെയും കൊണ്ടുപോകാനായി മരട് പൊലീസ് ചൊവ്വാഴ്ച പുലർച്ചെയോടെ കോഴിക്കോട്ടെത്തും. ഇവരോടൊപ്പം കാണാതായ കൊൽക്കത്ത സ്വദേശിയായ യുവതി ബെംഗളൂരുവിലേക്ക് പോയെന്നാണു സൂചന.

ഇവരിൽ ഒരാളുടെ ബന്ധുവീട്ടിലേക്ക് യുവതികൾ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് സ്റ്റേഷൻ ഇൻസ്പെക്ടർ ബെന്നി ലാലു, എസ്ഐ വി.വി.ദീപ്തി എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി രണ്ടു പേരെയും സ്റ്റേഷനിലേക്കു കൊണ്ടുവരികയായിരുന്നു. തുടർന്ന് യുവതികളെ കിട്ടിയ വിവരം മരട് പൊലീസിനെ അറിയിച്ചു. വിവരങ്ങൾ ശേഖരിച്ച ശേഷം വനിതാ സ്റ്റേഷനിലേക്ക് മാറ്റി.

1200-maradu-mahila-mandiram

തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണ് ഇവർ മുറിയിൽനിന്നു പുറത്തു കടന്നത്. വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ, ദുരിതബാധിതർ, അഗതികളും നോക്കാൻ ആരുമില്ലാത്ത 13 വയസ്സിനുമേൽ പ്രായമുള്ളവരുമായ പെൺകുട്ടികൾ എന്നിവരെയാണ് ഇവിടെ പ്രവേശിപ്പിക്കാറുള്ളത്.

English Summary: 3 girls missing from Mahila Mandiram in Kochi, found at Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA