അടിക്കാൻ വന്നു, വധഭീഷണി; കളമശേരിയിൽ അയൽവാസിക്ക് എതിരെ വിദേശ വനിത

Pooja
പൂജ തെരാഷാ സ്റ്റാൻസ്‍ലസ്
SHARE

കൊച്ചി ∙ കളമശേരിയിൽ വിദേശ വനിതയ്ക്കു നേരെ ആക്രണമെന്നു പരാതി. എച്ച്എംടി കോളനിക്കു സമീപം മൂന്നു വർഷമായി സ്ഥിരതാമസമാക്കിയ മലേഷ്യയിൽ നിന്നുള്ള പൂജ തെരാഷാ സ്റ്റാൻസ്‍ലസ് എന്ന വനിതയാണ് പരാതിക്കാരി. സമീപവാസി മരത്തടികൊണ്ട് അടിക്കാൻ വന്നെന്നും അസഭ്യവർഷം നടത്തിയെന്നും വധഭീഷണിയുണ്ടെന്നും കാണിച്ചു ഡിജിപി ഉൾപ്പടെയുള്ളവർക്കു പരാതി നൽകി. കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മിഷണർ, അനിമൽ വെൽഫെയർ ബോർഡ് തുടങ്ങിയവർക്കും പരാതി നൽകിയിട്ടുണ്ട്. ഇമെയിൽ അയച്ച പരാതി കളമശേരി സിഐയ്ക്കു പക്ഷേ, ലഭിച്ചിട്ടില്ല. 

ഏതാനും വർഷം മുൻപു കേരളത്തിൽ എത്തിയപ്പോള്‍ പരിചയപ്പെട്ട ഇറ്റാലിയൻ പൗരനുമായി കളമശേരിയിലെ എച്ച്എംടി കോളനിക്കു സമീപം വീടു വാങ്ങിയാണ് ഇവർ താമസിക്കുന്നത്. നിലവിൽ പങ്കാളി നാട്ടിലേക്കു മടങ്ങിപ്പോയിട്ടുള്ളതിനാൽ ഒറ്റയ്ക്കാണു താമസിക്കുന്നത്. നായയാണു കൂട്ടിന‌ുള്ളത്. കടുത്ത മൃഗസ്നേഹിയായതിനാൽ സമീപത്തുള്ള നായകൾക്കു തീറ്റ കൊടുക്കുന്ന പതിവുണ്ട്. കഴിഞ്ഞ ദിവസം ക്ഷീണിച്ചുമെലിഞ്ഞ ഒരു നായയ്ക്ക് ഭക്ഷണം കൊടുക്കുന്നതുകണ്ട്, അതിഷ്ടപ്പെടാതിരുന്ന സമീപവാസി അലി എന്നയാൾ ആക്രമിക്കുകയായിരുന്നു എന്നു പൂജ പറയുന്നു.

നായയുമായി ഓടി രക്ഷപ്പെട്ടതിനാലാണ് അടി ഏൽക്കാതിരുന്നത്. തന്നെ ഉപദ്രവിക്കാൻ വന്ന വിവരം അദ്ദേഹത്തിന്റെ ഭാര്യയോടു പറഞ്ഞെങ്കിലും അവർ ക്ഷമാപണം നടത്തിയില്ലെന്നു മാത്രമല്ല, പൊലീസിനെ വിളിക്കാൻ വെല്ലുവിളിക്കുകയും ചെയ്തു. 15 മിനിറ്റിനകം പൊലീസ് എത്തിയെങ്കിലും ഔദ്യോഗികമായി പരാതി നൽകാൻ ആവശ്യപ്പെട്ടു മടങ്ങി. അരമണിക്കൂറിനു ശേഷം അലി തന്റെ ഗേറ്റ് തള്ളിത്തുറന്ന് അതിക്രമിച്ച് അകത്തു കയറാൻ ശ്രമം നടത്തി . ഇവിടെ അനാശാസ്യം നടത്തുകയാണെന്നു പറഞ്ഞ് അധിക്ഷേപിച്ചു. 

നായകൾക്കു തീറ്റകൊടുക്കുന്നതു കുറ്റകരമല്ലാത്തതിനാൽ പ്രദേശത്തെ തെരുവുനായ്ക്കൾക്കും സ്ത്രീയെന്ന നിലയിൽ തനിക്കും സംരക്ഷണം നൽകണം. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ തടയൽ നിയമപ്രകാരം അയാൾക്കതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അതിനു ഭക്ഷണം നൽകുന്നത് തന്റെ കുടുംബത്തെയും കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തെയും ബാധിക്കുന്നുണ്ടെന്ന് അലി ആരോപിച്ചു. നായയെ ഓടിച്ചുവിടാൻ മാത്രമാണ് ശ്രമിച്ചതെന്നും ഇദ്ദേഹം പറയുന്നു. 

English Summary: Neighbour tried to attack alleges Foreign woman in Kalamassery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA