ADVERTISEMENT

കൊച്ചി ∙ പ്രത്യേകിച്ചു സന്തോഷമൊന്നും ഇല്ലെന്ന് 12 കോടിയുടെ ഓണം ബംപറടിച്ച മരട് സ്വദേശി ജയപാലന്റെ ആദ്യ പ്രതികരണം. തന്നെ സഹായിക്കാൻ ആരുമില്ലാത്തതിനാൽ ദൈവം കാണിച്ചു തന്ന വഴിയാണ് ഈ സമ്മാനം. താൻ ഈശ്വര വിശ്വസിയാണ്. കുറച്ചു കടങ്ങള്‍ ഉള്ളതു തീർക്കണം, സ്ഥലത്തിന്റെ കുറച്ചു തർക്കമുണ്ട് അതും തീർക്കണം, പെങ്ങമ്മാരെ ഉൾപ്പെടെ സഹായിക്കുകയും വേണം. താൻ ഈശ്വര ഭക്തനാണ്. വേറെ എന്തു ചെയ്യണമെന്നതു പിന്നെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

thiruvonam-bumper-jayapalan-3
ജയപാലൻ

ഒന്നാം സമ്മാനം അടിച്ച വിവരം കഴിഞ്ഞദിവസം തന്നെ അറിഞ്ഞെങ്കിലും തനിക്കു കുറെ കാര്യങ്ങൾ ചെയ്യാനുള്ളതിനാലാണ് പുറത്തു പറയാതിരുന്നത്. പുറത്തറിഞ്ഞാൽ ഏറെ പേർ ചോദ്യങ്ങളുമായി എത്തും. അവർക്കു മറുപടി നൽകി നിന്നാൽ ചെയ്യാനുള്ള കാര്യങ്ങൾക്കു സമയം കിട്ടില്ല. ഇന്നു പത്രം വന്നപ്പോൾ അതു നോക്കി ഉറപ്പു വരുത്തിയ ശേഷം 11 മണിക്ക് മരട് കാനറാ ബാങ്കിലെത്തി ടിക്കറ്റ് കൈമാറുകയായിരുന്നു.

thiruvonam-bumper-jayapalan-4
ജയപാലൻ ഓട്ടോറിക്ഷയിൽ

പലഭാഗത്തുനിന്നും ഒന്നാം നമ്പരിന്റെ അവകാശവാദം ഉന്നയിച്ച് പലരും വന്നപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഒറിജിനൽ ടിക്കറ്റ് കയ്യിലുള്ളപ്പോൾ എന്തിനാണു പേടിക്കുന്നത് എന്നാണു ചിന്തിച്ചത്. ഓണം ബംപറിന്റെ ഒരേ ഒരു ടിക്കറ്റ് മാത്രമാണ് എടുത്തത്. ഇതോടൊപ്പം സാധാരണ അഞ്ചു ടിക്കറ്റുകൾ കൂടി എടുത്തിരുന്നു. ഫാൻസി നമ്പർ പോലെ തോന്നിയതുകൊണ്ടാണ് ഈ ടിക്കറ്റെടുത്തത്.

32 വർഷമായി ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിക്കുന്നത്. ഇതിനിടെ പലയിടത്തുനിന്നും ടിക്കറ്റുകൾ എടുക്കാറുണ്ട്. അതിനു ബംപർ ടിക്കറ്റ് എന്നൊന്നും ഇല്ല. നേരത്തേ അഞ്ഞൂറും ആയിരവും ഒക്കെ അടിച്ചിട്ടുണ്ട്. അയ്യായിരും രൂപ വരെ സമ്മാനം കിട്ടിയിട്ടുണ്ട്. ഇത് ആദ്യമായാണ് ബംപറടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജയപാലന്റെ ഭാര്യ ഹോമിയോ കോളജിലെ ജീവനക്കാരിയാണ്. പിതാവിന് ലോട്ടറി അടിച്ചതിൽ സന്തോഷമുണ്ടെന്നു മകൻ പറഞ്ഞു.

thiruvonam-bumper-jayapalan-6
ജയപാലൻ ഓട്ടോറിക്ഷയിൽ. ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ

‘അച്ഛന് കാനറാ ബാങ്കിലാണ് അക്കൗണ്ട് ഉള്ളത്. അതുകൊണ്ടാണ് അവിടെ ടിക്കറ്റ് കൈമാറിയത്. ബാങ്കുകാർക്കും ആദ്യം വിശ്വാസമുണ്ടായില്ല. പിന്നീട് ഉറപ്പു വരുത്തിയ ശേഷമാണ് ടിക്കറ്റ് സ്വീകരിച്ചത്. ഇത്തരത്തിൽ‍ ആദ്യമായി ടിക്കറ്റ് സൂക്ഷിക്കേണ്ടി വന്നതിനാൽ അതിന്റെ നടപടിക്രമങ്ങളും അറിവുണ്ടായിരുന്നില്ല. അതെല്ലാം നോക്കി മനസ്സിലാക്കിയ ശേഷമാണ് ടിക്കറ്റ് സ്വീകരിച്ചത്’– അദ്ദേഹം പറഞ്ഞു.

English Summary: Thiruvonam Bumper winner Jayapalan about bumper ticket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com