ADVERTISEMENT

തിരുവനന്തപുരം ∙ സാമൂഹിക തിന്മകൾക്ക് ഏതെങ്കിലും ഒരു മതത്തിന്റെ നിറം നൽകുന്ന പ്രവണത ഉയർന്നു വരുന്നുണ്ടെന്നും അതിനെ മുളയിലേ നുള്ളണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിന്റെ പൊതുതാൽപര്യത്തിനു വിരുദ്ധമായി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ഏതെങ്കിലും ഒരുവിഭാഗത്തോടു ചേർത്ത് ഉപമിക്കരുത്. ഈ തിന്മകൾക്കെതിരായ പൊതുദൗത്യത്തെ ദുർബലപ്പെടുത്തുന്ന നടപടിയാകുമത്.

തീവ്രവാദ പ്രസ്ഥാനങ്ങൾക്കു നന്മയുടെ മുഖം നൽകുന്നത് സാമൂഹിക ഐക്യത്തെ ദുർബലപ്പെടുത്തും. സ്വാതന്ത്ര്യത്തിന്റെ പര്യായമായിവരെ അത്തരം പ്രസ്ഥാനങ്ങളെ ചിലർ ഉയർത്തിക്കാണിക്കുന്നു. ഇത്തരം പ്രതിലോമപരമായ കാഴ്ചപ്പാട് സ്വാതന്ത്ര്യത്തെതന്നെ അപകടത്തിലാക്കും. ജാതിയെയും മതത്തെയും വിഭജനത്തിനുള്ള ആയുധങ്ങളാക്കി ഉപയോഗിക്കുന്നവരെ പ്രതിരോധിക്കുമെന്നു സമൂഹം പ്രതിജ്ഞയെടുക്കണം.

‘അന്ധകാരത്തെ അന്ധകാരം കൊണ്ടു തുടച്ചുനീക്കാനാകില്ല, വെളിച്ചമാണു വേണ്ടത്. വിദ്വേഷത്തെ വിദ്വേഷം കൊണ്ടു നീക്കം ചെയ്യാനാകില്ല, സ്നഹമാണു വേണ്ടത്’ – മാർട്ടിൻ ലൂഥർ കിങ്ങിനെ ഉദ്ധരിച്ചു മുഖ്യമന്ത്രി പറഞ്ഞു. 1921ലെ തിരുവിതാംകൂർ വിദ്യാർഥി പ്രക്ഷോഭത്തിന്റെ നൂറാം വാർഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

English Summary: CM Pinarayi Vijayan inaugurates 100th Anniversary of the Travancore Student Movement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com