ADVERTISEMENT

കൊച്ചി∙ തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പനെതിരായ എൽഡിഎഫ് അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കാതെ തള്ളി. കൗൺസിലിൽ ക്വാറം തികയാതിരുന്നതിനെ തുടർന്നാണാണ് പ്രമേയം തള്ളിയത്. കോവിഡ് പോസിറ്റീവായ ഇടതു കൗൺസിലറുൾപ്പെടെ യോഗത്തിനെത്തിയിട്ടും ക്വാറം തികഞ്ഞില്ല.

thrikkakara-municipality-udf-ajitha-thankappan
അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കാതെ തള്ളിയതിനു പിന്നാലെ അജിത തങ്കപ്പന്റെ നേതൃത്വത്തിൽ യുഡിഎഫ് അംഗങ്ങള്‍ നടത്തിയ ആഹ്ലാദപ്രകടനം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

42 അംഗ കൗൺസിലിൽ 18 പേരാണ് പങ്കെടുത്തത്. 22 പേരുണ്ടെങ്കിൽ മാത്രമേ ക്വാറം തികയൂ. യുഡിഎഫ് കൗൺസിലർമാരും 4 സ്വതന്ത്രരും ചർച്ചയിൽ പങ്കെടുത്തില്ല. അജിത തങ്കപ്പനെ മാറ്റിയില്ലെങ്കിൽ ആറുമാസത്തിനു ശേഷം വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് എൽഡിഎഫ് വ്യക്തമാക്കി.

thrikkakara-municipality-udf
അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കാതെ തള്ളിയതിനു പിന്നാലെ യുഡിഎഫ് അംഗങ്ങള്‍ നടത്തിയ ആഹ്ലാദപ്രകടനം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

English Summary: Thrikkakara Municipality Chairperson survives No Confidence Motion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com