‘അഭിപ്രായം ചോദിച്ചിരുന്നു, സമയവും നല്‍കി; സുധീരൻ അവസരങ്ങളൊന്നും ഉപയോഗിച്ചില്ല’

K. Sudhakaran
കെ. സുധാകരൻ
SHARE

തിരുവനന്തപുരം ∙ അവഗണിച്ചെന്നു പരാതിപ്പെട്ടു രാഷ്ട്രീയകാര്യ സമിതിയിൽനിന്നു രാജിവച്ച വി.എം.സുധീരനെ തള്ളി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കെപിസിസിയുടെ നടപടികളില്‍ തെറ്റുണ്ടെങ്കില്‍ എഐസിസി ചൂണ്ടിക്കാണിക്കും.

തീരുമാനങ്ങളെല്ലാം എഐസിസിയുടെ അനുമതിയോടെയാണ്. സുധീരനോട് അഭിപ്രായങ്ങള്‍ ചോദിച്ചിരുന്നു. മതിയായ സമയവും നല്‍കി. അവസരങ്ങളൊന്നും അദ്ദേഹം വിനിയോഗിച്ചില്ല. എല്ലാ വിഷയങ്ങളും രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന പ്രതിപക്ഷ നേതാവ് ‌വി.ഡി.സതീശന്റെ പ്രസ്താവനയില്‍ സുധാകരന്‍ അതൃപ്തി രേഖപ്പെടുത്തി.

English Summary: K Sudhakaran on VM Sudheeran's resignation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS