ADVERTISEMENT

കൊൽക്കത്ത ∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭവാനിപുർ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കാനാകില്ലെന്നു കൽക്കട്ട ഹൈക്കോടതി. ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് എതിരായ ഹർജി തള്ളിക്കൊണ്ടാണു ഹൈക്കോടതിയുടെ ഉത്തരവ്. മുൻനിശ്ചയപ്രകാരം സെപ്റ്റംബർ 30ന് വോട്ടെടുപ്പ് നടക്കുമെന്നും കോടതി വ്യക്തമാക്കി.

നവംബർ 5നകം നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ മമതയ്ക്കു മുഖ്യമന്ത്രിസ്ഥാനം നഷ്ടമാകും. ഈ ആശങ്കയ്ക്കിടെയാണു ഭവാനിപുർ ഉൾപ്പെടെ, ബംഗാളിലും ഒഡീഷയിലുമായി 4 നിയമസഭാ മണ്ഡലങ്ങളിൽ ഈ മാസം 30ന് തിരഞ്ഞെടുപ്പു നടത്താൻ തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിച്ചത്. കമ്മിഷന്റെ തീരുമാനം ചോദ്യം ചെയ്തായിരുന്നു പൊതുതാൽപര്യ ഹർജി. 2011, 2016 വർഷങ്ങളിൽ മമത ജയിച്ച മണ്ഡലമാണ് ഭവാനിപുർ. ഇത്തവണ നന്ദിഗ്രാമിൽ മത്സരിച്ച മമത, ബിജെപിയുടെ സുവേന്ദു അധികാരിയോട് തോറ്റിരുന്നു.

English Summary: Bypoll That Mamata Banerjee Will Contest Won't Be Cancelled: High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com