ADVERTISEMENT

കൊച്ചി∙ തോക്കേന്തിയ ഗുണ്ടാസംഘങ്ങളെ ഒപ്പംകൂട്ടിയാണ് മോൻസൻ മാവുങ്കലിന്‍റെ യാത്ര. അഞ്ചു പേരടങ്ങുന്ന സംഘമാണ് മോൻസനൊപ്പം ഉള്ളത്. അയൽവാസികളെ കയ്യേറ്റം ചെയ്തതായി ഇവർക്കെതിരെ പരാതിയുണ്ട്.

വീട്ടിലും പുറത്തുമെല്ലാം മോൻസനൊപ്പം ഈ അഞ്ചുപേരും ഉണ്ടാകും. വീട്ടിലെത്തിയാൽ മുൻവശത്തെ പൊതുവഴിയിൽ വാഹനങ്ങൾ നിർത്തും. കടന്നുപോകാൻ സ്ഥലമില്ലതായതോടെ ചോദിക്കാൻ ചെന്ന മറ്റു വാഹനങ്ങളുടെ ഡ്രൈവർമാരെ മോൻസന്റെ ഗുണ്ടകൾ കയ്യേറ്റം ചെയ്തതായി പരാതിയുണ്ട്.

കഴിഞ്ഞ ദിവസം മോൻസന്റെ വീടിനുമുന്നിൽ എത്തിയ മനോരമ ന്യൂസ്‌ സംഘത്തെയും ഗുണ്ടകൾ ഭീഷണിപ്പെടുത്തി. തോക്കും കയ്യിൽ ഏന്തിയാണ് മോൻസനെ ബൗൺസേഴ്സ് സംരക്ഷിക്കുന്നത്. എല്ലാം കളിത്തോക്കുകളാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം പറയുന്നത്. മോൻസന്റെ സാമ്പത്തിക തട്ടിപ്പുകളിൽ ഇവർക്കു പങ്കുണ്ടോ എന്നും അന്വേഷിക്കുണ്ട്.

English Summary: Monson Mavunkal'd Bodyguards Threat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com