ADVERTISEMENT

ശ്രീനഗര്‍∙ ജമ്മു കശ്മീരിലെ ഉറിയില്‍ നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക്ക് ഭീകരനെ സൈന്യം പിടികൂടി. ഒരു ഭീകരനെ വെടിവച്ചുകൊന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ഒരു പാക്ക്് ഭീകരനെ ജീവനോടെ പിടികൂടുന്നത്. 

ഉറി, റാംപുര്‍ മേഖലകളില്‍ കഴിഞ്ഞ ഒരാഴ്ചയായി നുഴഞ്ഞുകയറ്റം തടയാന്‍ വന്‍ ഓപ്പറേഷനാണ് സൈന്യം നടത്തുന്നത്. ഒരു വമ്പന്‍ നുഴഞ്ഞുകയറ്റ ശ്രമം ഉള്‍പ്പെടെ മൂന്നു ഭീകരനീക്കങ്ങളാണ് ഇന്ത്യന്‍ സൈന്യം തടഞ്ഞത്. മൂന്നു ഭീകരരെ വധിക്കുകയും വന്‍ ആയുധശേഖരം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

English Summary: Pak Terrorist Caught, Another Killed During Infiltration Attempt: Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com