സ്കൂളുകളിൽ ശുചീകരണം 20 ന് തുടങ്ങും; സംഘടനകളുടെ സഹായം തേടും: മന്ത്രി

1200-minister-v-sivankutty
വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ( ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം∙ സ്കൂളുകളിലെ ശുചീകരണം ഒക്ടോബർ 20ന് ആരംഭിക്കുമെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പത്തു ദിവസം കൊണ്ട് ശുചീകരണം പൂർത്തിയാക്കും. ശുചീകരണത്തിനായി ജനകീയ സമിതികൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്കൂളുകൾ ശുചീകരിക്കുന്നതിനായി രാഷ്ട്രീയ, സന്നദ്ധ സംഘനകളുടെയും വിവിധ അസോസിയേഷനുകളുടെയും സഹായം അഭ്യർഥിക്കാനാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഇതിനായി സ്കൂളുകളിൽ യോഗങ്ങൾ വിളിച്ചു ചേർക്കും. നവംബർ ഒന്നിനു സ്കൂളുകൾ തുറക്കാനാണ് സർക്കാർ തീരുമാനം. ഒന്നു മുതൽ ഏഴു വരെ ക്ലാസും 10,11 ക്ലാസുകളുമാണ് ആദ്യഘട്ടത്തിൽ തുറക്കുന്നത്. 

English Summary: Cleaning of Schools to start from October 20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA