‘ശബരിമല രേഖ’യിലെ ലിപി പരിശോധിച്ചാണ് കാലപ്പഴക്കം വിലയിരുത്തിയത്: എം.ആര്‍. രാഘവ വാര്യര്‍

1200-monson-raghava-varier
മോൻസൺ മാവുങ്കൽ, ചരിത്രകാരൻ പ്രഫ. എം.ആര്‍. രാഘവ വാര്യര്‍
SHARE

പത്തനംതിട്ട∙ ശബരിമലയെ കുറിച്ച് മോൻസൺ മാവുങ്കലിന്റെ കൈവശം ഉണ്ടെന്ന് അവകാശപ്പെടുന്ന രേഖയിലെ ലിപി പരിശോധിച്ചാണ് അന്ന് കാലപ്പഴക്കം വിലയിരുത്തിയതെന്ന് ചരിത്രകാരൻ പ്രഫ. എം.ആര്‍. രാഘവ വാര്യര്‍. അന്ന് ആ രേഖ എന്നെ കൊണ്ട് വന്ന് കാണിച്ചിരുന്നു. വിശദാംശങ്ങൾ ഓർക്കുന്നില്ല. ലിപിയനുസരിച്ച് ആ രേഖ പുരാതനമാണ്. ചെമ്പിന്‍റെ കാലപ്പഴക്കം നിര്‍ണയിക്കാനാവില്ലെന്നും എം.ആര്‍. രാഘവ വാര്യര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

ലിപി പരിണാമ ദശ നോക്കിയാണ് രേഖ ഏത് നൂറ്റാണ്ടിലേതാണെന്ന് നിർണയിക്കുന്നത്. ഇന്ത്യയിൽ നിലവിലുള്ള സകല ലിപികളും ബ്രാഹ്മി എന്ന പഴയ ലിപിയിൽ നിന്ന് പരിണമിച്ച് ഉണ്ടായതാണ്. ആധികാരികമായി തെളിയിക്കണമെങ്കിൽ താരതമ്യ പഠനം ആവശ്യമാണെന്നും ശാസ്ത്രീയമായി തെളിയിക്കാൻ മറ്റു മാർഗങ്ങളില്ലെന്നും എം.ആര്‍. രാഘവ വാര്യര്‍ പറഞ്ഞു. ആവശ്യമെങ്കില്‍ രേഖ വീണ്ടും പരിശോധിക്കാമെന്നും രാഘവ വാര്യര്‍ പറഞ്ഞു.

യുവതീ പ്രവേശന വിവാദ സമയത്താണ് ശബരിമല മൂന്നര നൂറ്റാണ്ടു മുമ്പ് ദ്രാവിഡ ആരാധനാകേന്ദ്രമായിരുന്നെന്ന് സൂചിപ്പിക്കുന്ന രാജമുദ്രയുള്ള രേഖ വാര്‍ത്തയില്‍ നിറഞ്ഞത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന സര്‍ക്കാരും രേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്‍റ് ശശികുമാര വര്‍മ്മ ആവശ്യപ്പെട്ടു.

രേഖയ്ക്ക് 351 വര്‍ഷം പഴക്കമുണ്ടെന്നായിരുന്നു അവകാശവാദം. ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് ലഭ്യമാകുന്ന ഏറ്റവും പഴയ രേഖയാണിതെന്നും വ്യാഖ്യാനങ്ങളുണ്ടായി. പലരും ചര്‍ച്ചകളില്‍ ഈ രേഖ ആധികാരികമായി ഉദ്ധരിക്കുകയും ചെയ്തു. മോന്‍സന്‍ മാവുങ്കലിന്‍റെ തട്ടിപ്പുകഥകള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍ ഈ രേഖയുടെ പിന്നിലെ യാഥാര്‍ഥ്യവും പുറത്തുകൊണ്ടുവരണമെന്നാണ് പന്തളം കൊട്ടാരം ആവശ്യപ്പെടുന്നത്. രേഖ കിട്ടിയത് എവിടെനിന്ന് എന്നതടക്കം കണ്ടെത്തണം. 

അയ്യപ്പനുമായി ബന്ധപ്പെട്ട് മുമ്പും പല അവകാശവാദങ്ങളും വന്നിട്ടുണ്ടെന്നും ആ വിലയെ ഈ രേഖയ്ക്കും നല്‍കുന്നുള്ളു എന്നും ശശികുമാര വര്‍മ പറഞ്ഞു. പരിശോധനയില്‍ രേഖ വ്യാജമെന്ന് വ്യക്തമായാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ശശികുമാര വര്‍മ്മ വ്യക്തമാക്കി.

English Summary: Indian historian M. R. Raghava Varier on archeological documents of Monson Mavunkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA