ADVERTISEMENT

കൊച്ചി ∙ സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സർക്കാരിന്റെ അപ്പീൽ. ഡിവിഷൻ ബെഞ്ചിലാണ് അപ്പീൽ നൽകിയത്. ഉത്തരവ് റദ്ദാക്കണം എന്നാണ് ആവശ്യം. ജുഡീഷ്യല്‍ അന്വേഷണത്തെ ചോദ്യം ചെയ്തു ഹര്‍ജി നല്‍കാന്‍ ഇഡിക്ക് സാധിക്കില്ലെന്ന വാദമാണ് സര്‍ക്കാര്‍ ഉയർത്തിയത്. 

ഹർജിയുടെ സാധുത ശരിവച്ചതിൽ സിംഗിൾ ബെഞ്ചിനു വീഴ്ച സംഭവിച്ചു. സമാന്തരമായ അന്വേഷണം പ്രതികളെ സഹായിക്കുമെന്ന പരാമർശം ശരിയല്ലെന്നും സർക്കാർ വാദിക്കുന്നു. സർക്കാരിന്റെ അപ്പീൽ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്കു മാറ്റി. സാങ്കേതിക പിഴവ് ചുണ്ടിക്കാട്ടിയാണ് നടപടി. 

English Summary : Gold Smuggling Case :Government appeal against hc stay in judicial enquiry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com