ADVERTISEMENT

ന്യൂഡൽഹി ∙ പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചതിനു പിന്നാലെ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പിന്തുണ പ്രഖ്യാപിച്ച് നവജ്യോത് സിങ് സിദ്ദു. പദവി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇവരോടൊപ്പം നിൽക്കുമെന്ന് സിദ്ദു വ്യക്തമാക്കി.  നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത പഞ്ചാബിൽ സിദ്ദുവിന്റെ രാജിപ്രഖ്യാപനം പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു.

‘എല്ലാ നീചശക്തികളും എന്നെ തോൽപ്പിക്കാൻ ശ്രമിക്കട്ടെ, എന്നാൽ പോസിറ്റീവായ ശക്തികൾ പഞ്ചാബിനെ ജയിപ്പിക്കും. പഞ്ചാബിയത്ത് (സാഹോദര്യം) വിജയിക്കും. മഹാത്മാ ഗാന്ധിയുടെയും ലാൽ ബഹാദൂർ ശാസ്ത്രിയുടെയും ആശയങ്ങൾ മുറുകെ പിടിക്കും’– സിദ്ദു ട്വിറ്ററിൽ കുറിച്ചു. സിദ്ദുതന്നെ പഞ്ചാബിൽ കോൺഗ്രസിനെ നയിക്കുമെന്നു വ്യാഴാഴ്ച റിപ്പോർട്ടുകൾ വന്നിരുന്നു.

അമരിന്ദർ സിങ് രാജിവച്ചതിനു പകരം ചുമതലയേറ്റ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുടെ ചില നിയമനങ്ങൾ അംഗീക്കാനാകാതെയാണ് സിദ്ദു പടിയിറങ്ങിയതെന്നും റിപ്പോർട്ടുണ്ടായിരുന്നു. പഞ്ചാബ് പൊലീസ് മേധാവി, അഡ്വക്കറ്റ് ജനറൽ എന്നിവരുടെ നിയമനങ്ങളിൽ സിദ്ദുവിന് അതൃപ്തിയുണ്ട്. പിന്നാലെ ഛന്നിയും സിദ്ദുവും ചർച്ച നടത്തി. തുടർന്നാണു ട്വിറ്റർ വഴിയുള്ള സിദ്ദുവിന്റെ പ്രസ്താവന.

English Summary: "Post Or No Post, Will Stand By Rahul And Priyanka Gandhi": Navjot Sidhu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com