തിരു. കോര്‍പറേഷനില്‍ നികുതി തട്ടിപ്പ് നടന്നതായി മേയര്‍; 5 പേർക്ക് സസ്പെൻഷൻ

trivandrum
തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിൽ യോഗം
SHARE

തിരുവനന്തപുരം∙ തിരുവനന്തപുരം കോര്‍പറേഷനില്‍ നികുതി തട്ടിപ്പ് നടന്നതായി മേയര്‍. മേഖലാ ഓഫിസില്‍ നല്‍കുന്ന കരം ഉദ്യോഗസ്ഥര്‍ ബാങ്കില്‍ അടച്ചില്ല. സൂപ്രണ്ട് ഉള്‍പ്പെടെ അ‍ഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ക്രമക്കേട് നടന്ന ഓഫിസുകളും തുകയും: നേമം–25 ലക്ഷം, ശ്രീകാര്യം–5 ലക്ഷം, ആറ്റിപ്ര–ഒരുലക്ഷം. 

കെട്ടിട നികുതി വെട്ടിച്ച  തിരുവനന്തപുരം കോര്‍പറേഷന്‍റെ രേഖകളില്‍ നികുതിയടച്ച കെട്ടിടങ്ങളുടെ വിവരങ്ങള്‍ ഇല്ലെന്ന വാർത്ത മനോരമ ന്യൂസാണ് പുറത്തു കൊണ്ടുവന്നത്. വര്‍ഷങ്ങളായി കരമടച്ച കെട്ടിടം നിലവിലില്ലെന്നും അടച്ച പണത്തിന്‍റെ രേഖ  ലഭ്യമല്ലെന്നും ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുന്നതിന്‍റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു. 

കെട്ടിടനികുതി അടച്ച പലരുടേയും തുക കോര്‍പറഷന്‍ അക്കൗണ്ടിലേക്ക് എത്തിയില്ലെന്ന് മനസിലാക്കിയാണ് മേലാങ്കോട് സ്വദേശി ശ്രീകണ്ഠന്‍ നായരോടൊപ്പം മനോരമ ന്യൂസ് സംഘവും കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെ സമീപിച്ചത്. മകളുടെ വീടിന്‍റെ കരമടയ്ക്കാന്‍ ആണ് ശ്രീകണ്ഠന്‍ നായര്‍ കോര്‍പറേഷന്‍ ഓഫീസില്‍ എത്തിയത്. പലതവണ പല വകുപ്പുകളില്‍ കയറിയിറങ്ങിപ്പോള്‍ ഒടുവില്‍ ഉദ്യോഗസ്ഥര്‍ വഴികാട്ടിയത് ഈ വകുപ്പിലേക്കാണ്.  

കഴിഞ്ഞ വര്‍ഷം വരെ കെട്ടിടത്തിന്‍റെ കരമടച്ചതിന്‍റെ രേഖ കൈവശമുണ്ട്. ഈ വര്‍ഷം കരമടയ്ക്കാനെത്തയപ്പോള്‍ ഉദ്യോഗസ്ഥരുടെ മറുപടി ഇപ്രകാരമാണ്. 

വീട്ടുടമ : വീട്ടുകരം അടയ്ക്കണം

ജീവനക്കാരി :ഇങ്ങനെ ഒരു ബില്‍ഡിങ് ഇല്ല

റിപ്പോര്‍ട്ടര്‍: നേരത്തെ അടച്ചിട്ടുണ്ടല്ലോ

ജീവനക്കാരി: കൈ കൊണ്ട് എഴുതിയതാവും, അല്ലേല്‍ വേറേ ഡേറ്റ ബേസിലാവും

വീട്ടുടമ : ഏപ്രിലില്‍  സോണല്‍ ഓഫീസില്‍ പോയിരുന്നു

ജീവനക്കാരി: അവിടേ പോയി ബില്ല് കലക്ടറോട് ചോദിക്കൂ 

English Summary: Tax fraudcase on trivandrum corporation 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA