ADVERTISEMENT

മുംബൈ∙ മുംബൈ വിമാനത്താവളത്തിൽ വെള്ളിയാഴ്ച രാവിലെ അനുഭവപ്പെട്ടത് വൻ തിരക്ക്. ആളുകൾ ഒരുമിച്ചെത്തിയതോടെ വലിയ ക്യൂ തന്നെ വിമാനത്താവളത്തിൽ രൂപപ്പെട്ടു. പലർക്കും യാത്ര ചെയ്യാന്‍ സാധിച്ചില്ല. സുരക്ഷാ പരിശോധകൾക്കായി യാത്രക്കാർ നേരത്തേയെത്തണമെന്ന് ഇൻഡിഗോ വിമാനക്കമ്പനി യാത്രക്കാർക്ക് നിർദേശം നൽകി. ഉത്സവ സീസൺ ആയതിനാലാണ് തിരക്ക് വർധിച്ചതെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.

രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലും സമാനമായ സ്ഥിതിയുണ്ട്. ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിന് ഭീഷണിയുള്ള പശ്ചാത്തലത്തിൽ ഇവിടത്തെ സുരക്ഷാ പരിശോധനകളും വർധിപ്പിച്ചിരുന്നു. യാത്രക്കാരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. പരിശോധനകൾ വേഗത്തിലാക്കി യാത്രക്കാരെ കടത്തിവിടാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്– വിമാനത്താവള അധികൃതര്‍ പ്രസ്താവനയിൽ അറിയിച്ചു.

വിമാനത്താവളത്തിലെ പ്രശ്നങ്ങളിൽ അസ്വസ്ഥരായ യാത്രക്കാരിൽ ചിലർ സമൂഹമാധ്യമങ്ങളിൽ രൂക്ഷഭാഷയിൽ പ്രതികരിച്ചു. വിമാനത്താവളത്തിൽ കോവി‍ഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്നും ആരോപണമുയർന്നു. സർക്കാർ‌ നിർദേശിച്ച എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നു വിമാനത്താവള അധികൃതർ അറിയിച്ചു.

English Summary: Chaos unfolded this morning at the Mumbai airport which saw a massive rush of passengers 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com