35 സംസ്ഥാനങ്ങളെന്ന പരാമര്‍ശം മനുഷ്യ സഹജമായ പിഴവ്: വിശദീകരിച്ച് ശിവന്‍കുട്ടി

SHARE

തിരുവനന്തപുരം ∙ സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞപ്പോഴുണ്ടായ അബദ്ധത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ആര്‍ക്കും സംഭവിക്കാവുന്ന നാവുപിഴവെന്നും ആക്ഷേപിക്കുന്നവര്‍ക്ക് ആശ്വാസം കിട്ടുമെങ്കില്‍ പരിഹാസം തുടരട്ടെയെന്നും അദ്ദേഹം പറഞ്ഞു. നാവുപിഴ സമൂഹമാധ്യമങ്ങളിലടക്കം വൈറലായതോടെയാണ് മന്ത്രിയുടെ പ്രതികരണം.

സ്കൂള്‍ തുറക്കല്‍ മാര്‍ഗരേഖ പ്രഖ്യാപിക്കുന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പിഴവ്. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞപ്പോള്‍ 28ന് പകരം 35 ആയിപ്പോയി. നിമിഷങ്ങള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളിൽ ട്രോളായി. പിഴവുകളുടെ പേരില്‍ ഒട്ടേറെ പഴി കേട്ടിട്ടുള്ള മുന്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബും പരോക്ഷ പരിഹാസവുമായെത്തി.

v-sivankutty1

ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പേര് ഫെയ്സ്ബുക്കിലിട്ട്, ആര്‍ക്കെങ്കിലും ഉപകാരപ്പെടുമെന്നായിരുന്നു അബ്ദുറബ്ബിന്റെ പോസ്റ്റ്. ഇങ്ങനെ ആക്ഷേപങ്ങള്‍ പെരുകിയതോടെയാണ് മന്ത്രിയുടെ വിശദീകരണം.

പരിഹാസങ്ങള്‍ക്ക് പിന്നില്‍ നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചതിലുള്ള വിഷമമാകാമെന്ന് പറഞ്ഞ് രാഷ്ട്രീയനിറം നല്‍കാനും മന്ത്രി ശ്രമിച്ചു. ആകെ സംസ്ഥാനം 35 എന്ന് മന്ത്രി പറഞ്ഞപ്പോള്‍ 23 എന്ന് പിന്നിലിരുന്നവര്‍ തിരുത്തിയതും തെറ്റാണെന്ന പ്രചാരണമുണ്ട്. എന്നാല്‍ സ്കൂള്‍ തുറന്ന സംസ്ഥാനങ്ങളുടെ എണ്ണമാണ് 23 എന്നും അത് വാക്കുകളില്‍ വ്യക്തമാണെന്നുമാണു വിശദീകരണം.

English Summary : 35 states statement is a slip of tongue, says Education Minister V. Sivankutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS