ADVERTISEMENT

തിരുവനന്തപുരം ∙ സ്വർണക്കടത്തുകേസിലെ പ്രതി സന്ദീപ് നായർ ജയിൽ മോചിതനായി. പൂജപ്പുര ജയിലിലായിരുന്നു സന്ദീപ് കഴിഞ്ഞിരുന്നത്. കോഫെപോസ തടവ് അവസാനിച്ചതിനെ തുടർന്നാണ് ജയിൽ മോചനം. കോടതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്നും മറ്റുള്ള കാര്യങ്ങൾ പിന്നീട് പറയാമെന്നും സന്ദീപ് മാധ്യമങ്ങളോട് പറഞ്ഞു.

സ്വർണക്കടത്തു കേസിലും ഡോളർ കടത്തു കേസിലും എൻഐഎ കേസിലും സന്ദീപിനു ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ പ്രകാരം ഒരു വർഷത്തെ കരുതൽ തടങ്കലിലായിരുന്നു. ആ കാലാവധി  അവസാനിച്ചതോടെയാണ് ജയിൽ മോചിതനായത്. സന്ദീപിന്റെ കൊഫെപോസ ഹൈക്കോടതി റദ്ദാക്കിയിരുന്നില്ല. സ്വപ്നയുടെ കൊഫെപോസ ഹൈക്കോടതി റദ്ദാക്കിയിരുന്നു. എൻഐഎ കേസിൽ സന്ദീപിനെ മാപ്പു സാക്ഷിയാക്കിയിട്ടുണ്ട്.

English Summary: Sandeep Nair, accused in gold-smuggling case, walks out of jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com