ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിനു തുറക്കുന്നതിനു മുന്നോടിയായി സർക്കാർ നിർദേശിക്കുന്ന ആരോഗ്യ സുരക്ഷാ നടപടികൾ നടപ്പാക്കാനും നിരീക്ഷിക്കാനും സ്കൂൾ ആരോഗ്യ നിരീക്ഷണ സമിതി രൂപീകരിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കു നിർദേശം. തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികൾ കമ്മിറ്റിയിൽ ഉണ്ടാകുമെന്ന് ഉറപ്പാക്കണമെന്നു മന്ത്രി എം.വി.ഗോവിന്ദൻ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടു സ്കൂൾ അധികൃതരുടെ യോഗം അടിയന്തരമായി വിളിച്ചുചേർത്തു മാർഗനിർദേശങ്ങൾ ചർച്ച ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

മറ്റു നിർദേശങ്ങൾ: 

∙ എല്ലാ അധ്യാപക–അനധ്യാപക ജീവനക്കാർ, സ്‌കൂൾ ബസ് ജീവനക്കാർ, ഗെസ്റ്റ് അധ്യാപകർ, കുട്ടികളുടെ വീട്ടിലെ മറ്റു അംഗങ്ങൾ എന്നിവർക്കു രണ്ട് ഡോസ് വാക്സീൻ ലഭിച്ചെന്ന് ഉറപ്പാക്കുക. സ്‌കൂൾ രക്ഷാകർതൃ സമിതികളും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി എക്സിക്യുട്ടിവ് യോഗങ്ങളും വിളിച്ചു വിശദ ചർച്ച നടത്തണം. ജനപ്രതിനിധികൾ നിർബന്ധമായും ഇത്തരം യോഗങ്ങളിൽ പങ്കാളികളാകണം.

∙ കുട്ടികൾക്കുള്ള ഗതാഗത സൗകര്യങ്ങൾ ക്രമീകരിക്കാനും സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും ഇൻഷുറൻസും ഉറപ്പാക്കാനും  ശ്രദ്ധിക്കണം. രക്ഷിതാക്കളുടെ വാഹനങ്ങളും സുരക്ഷിത യാത്രയ്ക്കു തയാറാക്കാം.

∙ വിദ്യാർഥികൾക്കും ജീവനക്കാർക്കും ഉള്ള അടിസ്ഥാന ആരോഗ്യ പരിശോധനകൾ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ സംഘടിപ്പിക്കണം. രോഗ ലക്ഷണമുള്ളവരെ തിരിച്ചറിഞ്ഞാൽ യോജ്യമായ ഇതര അക്കാദമിക പദ്ധതികൾ ആസൂത്രണം ചെയ്യണം.

∙ സ്കൂൾ പ്രവേശന കവാടങ്ങൾ, കോംപൗണ്ട്, ക്ലാസ്മുറികൾ, ശുചിമുറികൾ, കുടിവെള്ള സ്രോതസ്, പാചകപ്പുര, ഭക്ഷണശാല, വാഹനങ്ങൾ, സ്കൂൾ പരിസരങ്ങൾ എന്നിവിടങ്ങൾ ദിവസവും പരിപാലിക്കുന്നതു സംബന്ധിച്ചു ധാരണ ഉണ്ടാക്കണം. ശുചിത്വ പരിപാലനത്തിനും അണുനശീകരണത്തിനും കൃത്യമായ നിരീക്ഷണം വേണം.

∙ സ്കൂൾ തുറക്കാനുള്ള  മുന്നൊരുക്കങ്ങളുടെ ഭാഗമായി രാഷ്ട്രീയ പാർട്ടികളുടെയും സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ, ബഹുജന, വിദ്യാർഥി, അധ്യാപക സംഘടനകളുടെ യോഗം തദ്ദേശ സ്ഥാപനങ്ങൾ വിളിച്ചു ചേർക്കണം.

English Summary: Direction to local bodies to form school health monitoring committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com