ബെംഗളൂരുവില്‍ ചെരിഞ്ഞ കെട്ടിടം ആളുകളെ ഒഴിപ്പിച്ചതിനു ശേഷം പൊളിച്ചു; അപകടം തുടര്‍ക്കഥ

bengaluru-building-tilt
SHARE

ബെംഗളൂരു∙ കനത്ത മഴ തുടരുന്ന ബെംഗളൂരുവില്‍  വീണ്ടും ബഹുനില പാര്‍പ്പിട സമുച്ചയങ്ങള്‍ അപകടാവസ്ഥയിലാകുന്നത് ആശങ്കയ്ക്കിടയാക്കുന്നു. പടിഞ്ഞാറൻ ബെംഗളുരുവിലെ കമല നഗറില്‍ നാലുനില കെട്ടിടം ചെരിയുന്നതായി കഴിഞ്ഞ രാത്രി താമസക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചതിനു ശേഷം അധികൃതർ കെട്ടിടം പൊളിച്ചുനീക്കി. കെട്ടിടത്തിൽ താമസിച്ചിരുന്ന എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു. കനത്ത മഴയും അടിത്തറയ്ക്കുണ്ടായ ബലക്ഷയവുമാണു കെട്ടിടം ചെരിയാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. 

ഇതോടെ നഗരത്തിലെ ബഹുനില പാര്‍പ്പിട സമുച്ചയങ്ങളുടെ നിര്‍മാണത്തിലെ അപാകത വലിയ ആശങ്കകള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കിയിരിക്കുകയാണ്. ബെംഗളൂരുവില്‍ ദിവസങ്ങളായി അതിശക്തമായ മഴയാണ്. വിവിധയിടങ്ങളില്‍ വെള്ളം കയറി മുങ്ങിയ അവസ്ഥയിലാണ്. 

കഴിഞ്ഞ വ്യാഴാഴ്ച ബാനസവാടിക്കു സമീപം കസ്തൂരിനഗര്‍ ഡോക്ടേഴ്‌സ് ലേഔട്ടില്‍ അഞ്ചു നില അപ്പാര്‍ട്‌മെന്റ് കെട്ടിടം തകര്‍ന്നു വീണിരുന്നു. കെട്ടിടം തകരും മുന്‍പ് താമസക്കാരെ ഒഴിപ്പിച്ചതിനാല്‍ ആളപായം ഒഴിവായി. നഗരത്തില്‍ രണ്ടാഴ്ചയ്ക്കിടെ തകരുന്ന മൂന്നാമത്തെ ബഹുനില കെട്ടിടമായിരുന്നു ഇത്. ഉച്ചയ്ക്ക് 12.30നു ശേഷം കെട്ടിടത്തില്‍ പൊട്ടലുകള്‍ രൂപപ്പെട്ടതോടെയാണ് താമസക്കാരെ ഒഴിപ്പിച്ചത്. പൊലീസും അഗ്‌നിശമന സേനയും ചേര്‍ന്ന് ബാരിക്കേഡും മറ്റും കെട്ടി സുരക്ഷ ഉറപ്പാക്കിയിരുന്നു. തുടര്‍ന്ന് വൈകിട്ടോടെയാണ് കെട്ടിടം പൂര്‍ണമായും തകര്‍ന്നു സമീപത്തെ വീടിനു മുകളിലേക്കു വീഴുകയായിരുന്നു. 

കഴിഞ്ഞയാഴ്ച ഡയറി സര്‍ക്കിളിലെ കര്‍ണാടക മില്‍ക്ക് ഫെഡറേഷനു കീഴിലുള്ള ബാംഗ്ലൂര്‍ മില്‍ക്ക് യൂണിയന്‍ (ബമുല്‍) ക്വാര്‍ട്ടേഴ്‌സും ലക്കസന്ദ്രയില്‍ മെട്രോ നിര്‍മാണ തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന 3 നില കെട്ടിടവും തകര്‍ന്നത് വലിയ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് നഗരത്തിലെ കെട്ടിടങ്ങളുടെ ഉറപ്പിനെ കുറിച്ചുള്ള സര്‍വേ നടത്തുമെന്ന് ബിബിഎംപി അറിയിച്ചിരുന്നു.

English Summary: Yet Another Bengaluru Building Tilts, Evacuated, Will Be Demolished

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA