പ്രതികൾ തലേദിവസം സഭയിൽ തങ്ങി; കയ്യാങ്കളി കേസിൽ വാദം തള്ളി കോടതി

V. Sivankutty
വി.ശിവൻകുട്ടി
SHARE

തിരുവനന്തപുരം ∙ നിയമസഭാ കയ്യാങ്കളിക്കേസിൽ ഉത്തരവിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നു. പ്രതികള്‍ തലേദിവസംതന്നെ നിയമസഭയില്‍ തങ്ങിയിരുന്നു. ദുരുദ്ദേശ്യമില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും തിരുവനന്തപുരം സിജെഎം കോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ വ്യാജമല്ലെന്നു ഫൊറന്‍സിക് റിപ്പോര്‍ട്ടുണ്ടെന്നും കോടതി ഉത്തരവിൽ പറയുന്നു. കേസില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയടക്കമുള്ള പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജികള്‍ വിചാരണക്കോടതി തള്ളി. മന്ത്രിയടക്കമുള്ള പ്രതികള്‍ അടുത്തമാസം 22ന് കോടതിയില്‍ ഹാജരാകണം. അന്നു പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും. വിധിയോട് മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചില്ല. 

English Summary: CJM court on Kerala Assembly Ruckus Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA