പ്രണയം നിരസിച്ചു; 14കാരിയെ നടുറോഡിൽ കുത്തിക്കൊന്ന് 22കാരൻ; നടുക്കം

murder-knife-new
SHARE

മുംബൈ∙ പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ ഏട്ടാം ക്ലാസുകാരിയെ നടുറോഡിൽ കുത്തിക്കൊന്ന് 22കാരൻ. പുണെയിൽ നിന്നാണ് നടുക്കുന്ന വാർത്ത. ഇന്നലെ വൈകിട്ട് കബഡി ക്ലാസിന് പോകുന്ന വഴിയാണ് 14 വയസുള്ള ക്ഷിതിജയെ യുവാവ് ആക്രമിച്ചത്. പുണെ ബിബ്വേവാദിയിൽ വച്ചായിരുന്നു ക്രൂര കൊലപാതകം. നാട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അതിനു മുൻപ് മരണം സംഭവിച്ചു.

പെൺകുട്ടിയുടെ അകന്ന ബന്ധു കൂടിയായ  22 വയസുള്ള ശുഭം ഭഗവതാണ് (ഋഷികേശ്) വഴിയിൽ തടഞ്ഞുനിർത്തിയ ശേഷം പെൺകുട്ടിയെ കുത്തിക്കൊന്നത്. പലതവണയായി പെൺകുട്ടിയോട് ഇയാൾ പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ ഇതെല്ലാം പെൺകുട്ടി നിരസിച്ചു. ഇതിൽ തോന്നിയ പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തായ മറ്റൊരു പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ട ശേഷമാണ് മൂർച്ചയുള്ള ആയുധംവച്ച് പെൺകുട്ടിയെ കുത്തിക്കൊന്നത്. പിന്നീട് പ്രതി ഒളിവിൽ പോയി. സംഭവസ്ഥലത്ത് നിന്ന് ഒരു തോക്കും കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രതിക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

English Summary: Class Eight girl stabbed to death at Pune, by 22 year old relative 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA