ADVERTISEMENT

ന്യൂഡൽഹി ∙ ആൻഡമാൻ ജയിലിൽനിന്നുള്ള മോചനത്തിനായി വി.ഡി.സവർക്കർ ബ്രിട്ടിഷുകാരോടു മാപ്പു ചോദിച്ചത് മഹാത്മാ ഗാന്ധിയുടെ നിർദേശപ്രകാരമായിരുന്നുവെന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പരാമർശത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ജയ്‌റാം രമേശും എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസിയും.

രാജ്നാഥ് സിങ് ചരിത്രം തിരുത്തിയെഴുതാൻ ശ്രമിക്കുകയാണെന്ന് ഇരുവരും ആരോപിച്ചു. 1920 ജനുവരി 25ന് ഒരു കേസ് സംബന്ധിച്ച് സവർക്കറുടെ സഹോദരന് ഗാന്ധി എഴുതിയ കത്തും ട്വിറ്ററിൽ പങ്കുവച്ചു.

‘മോദി സർക്കാരിലെ വളരെ ശാന്തവും മാന്യവുമായ ശബ്ദങ്ങളിൽ ഒന്നാണ് രാജ്‌നാഥ് സിങ്. പക്ഷേ ചരിത്രം തിരുത്തിയെഴുതുന്ന ആർഎസ്എസ് ശീലത്തിൽനിന്ന് അദ്ദേഹം മോചിതനല്ലെന്ന് തോന്നുന്നു. 1920 ജനുവരി 25ന് ഗാന്ധി യഥാർഥത്തിൽ എഴുതിയ കത്തിന് അദ്ദേഹം ഒരു ട്വിസ്റ്റ് നൽകി. ഇതാ, സവർക്കറുടെ സഹോദരനുള്ള കത്ത്’ – കത്ത് പങ്കുവച്ചു ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു.

‘സവർക്കർ എഴുതിയ ആദ്യത്തെ കത്ത് 1911ൽ ആയിരുന്നു. ജയിലിൽ പോയി ആറുമാസം കഴിഞ്ഞപ്പോൾ. ഗാന്ധിജി അന്ന് ദക്ഷിണാഫ്രിക്കയിലായിരുന്നു. സവർക്കർ 1913/14 ൽ വീണ്ടും എഴുതി. ഗാന്ധിയുടെ ഉപദേശം സ്വീകരിക്കുന്നത് 1920 മുതലാണ്’– അസദുദ്ദീന്‍ ഉവൈസി ട്വീറ്റ് ചെയ്തു.

English Summary: Jairam Ramesh, Owaisi attack Rajnath Singh for his 'Gandhi-Savarkar comment', say minister trying to rewrite history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com