ADVERTISEMENT

തിരുവനന്തപുരം ∙ ഉത്ര വധക്കേസില്‍ അപ്പീല്‍ നൽകി പ്രതി സൂരജിന് തൂക്കുകയര്‍ ഉറപ്പാക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. സമൂഹത്തിന് ശക്തമായ സന്ദേശവും സുരക്ഷിതത്വവും നല്‍കാന്‍ അമാന്തിച്ചു നില്‍ക്കാതെ സര്‍ക്കാര്‍ മുന്നോട്ടു പോകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് പ്രതിക്ഷ നേതാവ് വി.ഡി.സതീശനും ആവശ്യപ്പെട്ടു‍. കേരളത്തില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത കൊലപാതകക്കുറ്റത്തിന് കൂടുതല്‍ കടുത്ത ശിക്ഷയാണ് പ്രതീക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വിധി സ്വാഗതം ചെയ്യുന്നെന്ന് സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ പി.സതീദേവി പ്രതികരിച്ചു. പൊലീസ് ശാസ്ത്രീയമായ രീതിയിൽ അന്വേഷിച്ചിട്ടുണ്ട്. നീതി നിർവഹണ സംവിധാനം ജാഗ്രതയോടെ പ്രവർത്തിച്ചു. ഏതൊരമ്മയും ആഗ്രഹിക്കുന്നതാണ് ഏറ്റവും ഉയർന്ന ശിക്ഷ. മേൽക്കോടതിയെ സമീപിക്കാൻ സ്വാതന്ത്ര്യമുണ്ട്. ഉത്രയുടെ അമ്മയ്ക്ക് എല്ലാ പിന്തുണയും നൽകുമെന്നും സതീദേവി പറഞ്ഞു.

കോടതി വിധിയില്‍ സംതൃപ്തിയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ഹരിശങ്കർ പ്രതികരിച്ചു‍. അന്വേഷണസംഘം ചുമത്തിയ കുറ്റങ്ങളിലെല്ലാം പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും മറ്റു വകുപ്പുകളുടെയും കൂട്ടായ്മയുടെ വിജയമാണ് ഇതെന്നും ഹരിശങ്കര്‍ പറഞ്ഞു.

English Summary: K Sudhakaran and VD Satheesan on Uthra case verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com