വെള്ളിയാഴ്ച വരെ മഴ തുടരും; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കനത്ത മഴയില്‍ വേലൂര്‍ പഞ്ചായത്തിലെ നടീല്‍ കഴിഞ്ഞ പുലിയന്നൂര്‍, വെള്ളാറ്റഞ്ഞൂര്‍ പാടശേഖരത്തിലെ വയലുകള്‍ വെള്ളത്തിനടിയിലായ നിലയില്‍.
കനത്ത മഴയില്‍ വേലൂര്‍ പഞ്ചായത്തിലെ നടീല്‍ കഴിഞ്ഞ പുലിയന്നൂര്‍, വെള്ളാറ്റഞ്ഞൂര്‍ പാടശേഖരത്തിലെ വയലുകള്‍ വെള്ളത്തിനടിയിലായ നിലയില്‍.
SHARE

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. എറണാകുളം മുതൽ കാസർകോടുവരെയാണ് ജാഗ്രതാനിർദേശം നൽകിയിട്ടുള്ളത്. കോട്ടയം ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. വെള്ളിയാഴ്ച വരെ മഴ തുടരും. 

അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 15 ക്യാംപുകള്‍ തുറന്നു. കോഴിക്കോട് താലൂക്കില്‍ 115 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ കലക്ടര്‍ നിര്‍ദേശിച്ചു. 

പാലക്കാടിന്റെ മലയോര മേഖലയിലുള്‍പ്പെടെ ഒറ്റപ്പെട്ട മഴ തുടരുകയാണ്. അട്ടപ്പാടി ചുരത്തിലെ വാഹനഗതാഗതം രാത്രിയോടെ പൂര്‍വസ്ഥിതിയിലാക്കി. ശക്തമായ നീരൊഴുക്ക് തുടര്‍ന്നാല്‍ മലമ്പുഴ, മീങ്കര ഡാമുകള്‍ തുറക്കുമെന്ന് ജലസേചനവകുപ്പ് മുന്നറിയിപ്പ് നല്‍കി.

English Summary: Kerala rain update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA