ADVERTISEMENT

തിരുവനന്തപുരം∙ വന്യജീവി ആക്രമണം ചെറുക്കാന്‍ വനാതിര്‍ത്തികളില്‍ സ്ഥാപിച്ചിരിക്കുന്ന സോളര്‍ വേലികളും ആന മതിലുകളും അപര്യാപ്തമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. ഇവയുടെ വിസ്തൃതി വര്‍ധിപ്പിക്കും. വന്യജീവി ആക്രമണത്തിന് ഇരയാകുന്നവര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ കൂട്ടുമെന്നും വനം മന്ത്രി നിയമസഭയില്‍ പറഞ്ഞു. 

വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം നൽകുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിനായി തദ്ദേശ, വനം വകുപ്പുകൾ സംയുക്തമായി പദ്ധതി ആവിഷ്കരിച്ചതായും തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടുകൾ വൈദ്യുത വേലി നിർമിക്കാൻ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English Summary: Minister A.K Saseendran on wild animals attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com