തെളിവുകളില്ല, അപക്വമായ വിധി; അപ്പീൽ പോകുമെന്ന് സൂരജിന്റെ അഭിഭാഷകൻ

uthra-case-sooraj-lawyer
അഭിഭാഷകന്‍ അശോക് കുമാര്‍
SHARE

കൊല്ലം ∙ ഉത്ര വധക്കേസ് വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രതി സൂരജിന്റെ അഭിഭാഷകൻ. ധാർമികമായ ശിക്ഷാവിധിയാണ് കോടതി നടത്തിയതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അശോക് കുമാര്‍ പറഞ്ഞു. ‘കോടതിവിധി നിയമപരമായി നിലനിൽക്കുന്നതല്ല. അപക്വമായ വിധിയാണിത്. തെളിവില്ലാതെയാണ് ശിക്ഷ വിധിച്ചത്. പൊതുജനവികാരം കണക്കിലെടുത്ത് കോടതി ധാർമികമായ ശിക്ഷാവിധിയാണ് നടത്തിയത്. വിധിക്കെതിരെ അപ്പീൽ നൽകും’– അദ്ദേഹം പറഞ്ഞു.

അഞ്ചൽ ഏറം ‘വിഷു’വിൽ (വെള്ളശ്ശേരിൽ) വിജയസേനന്റെ മകൾ ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയതിനാണ് ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തവും 17 വർഷം തടവും കൊല്ലം അഡീഷനൽ സെഷൻസ് കോടതി വിധിച്ചത്. കൊലപാതകം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾക്കാണ് ജീവപര്യന്തം. വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചതിന് പത്തും തെളിവ് നശിപ്പിച്ചതിന് ഏഴും വർഷം തടവ്. സൂരജ് 5.75 ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു.

English Summary: No evidence against Sooraj in Uthra murder case, says Sooraj's Lawyer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA