ബിഹാറിൽ വൈദ്യുതിക്ഷാമം; ജില്ലകൾ ഇരുട്ടിലായത് 10 മണിക്കൂറിലേറെ

Power-cut-powercut-electricity-1248
പ്രതീകാത്മക ചിത്രം
SHARE

പട്ന ∙ ഊർജക്ഷാമം രൂക്ഷമായതോടെ ബിഹാറിൽ മിക്ക ജില്ലകളിലും കഴിഞ്ഞ ദിവസം 10 മണിക്കൂറിലേറെ വൈദ്യുതി വിതരണം മുടങ്ങി. ബിഹാറിന് 6,500 മെഗാവാട്ട് ആവശ്യമുണ്ടെങ്കിലും 4,700 മെഗാവാട്ട് മാത്രമാണ് ലഭ്യമാകുന്നത്. വൈദ്യുതി വിഹിതം വെട്ടിക്കുറച്ച ശേഷം കേന്ദ്രവിഹിതമായി ബിഹാറിനു 3,200 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ലഭ്യമാകുന്നത്. 

കടുത്ത ക്ഷാമം ഒഴിവാക്കാനായി ബിഹാർ സർക്കാർ യൂണിറ്റിനു 20 രൂപ നിരക്കിൽ 1500 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നുമുണ്ട്. വടക്കൻ ബിഹാറിലെ ജില്ലകൾക്കുള്ള വൈദ്യുതി വിഹിതം സർക്കാർ ഗണ്യമായി വെട്ടിക്കുറിച്ചു. പവർകട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മിക്കയിടങ്ങളിലും അടിക്കടി വൈദ്യുതി വിതരണം മുടങ്ങുന്ന സാഹചര്യമാണ്. നവരാത്രി പൂജ അവധിക്കു ശേഷം വ്യവസായ യൂണിറ്റുകൾ തുറക്കുന്നതോടെ വൈദ്യുതി ക്ഷാമം കടുക്കുമെന്ന ആശങ്കയിലാണ് സർക്കാർ.

English Summary: Over 10 hours of power outage in many districts of Bihar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA