ADVERTISEMENT

ന്യൂഡൽഹി∙ സവർക്കർ കണ്ട സ്വപ്നമാണ് ഇന്നത്തെ ഇന്ത്യയെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ അന്ന് മുതൽ, സവർക്കർ സ്വപ്നം കണ്ട കാലം ആരംഭിച്ചുവെന്നും മോദിയുടെ ഭരണമാണ് അത് സാക്ഷാത്കരിച്ചതെന്നും മോഹൻ ഭാഗവത് പറഞ്ഞു.

സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പ് അഭ്യർഥിച്ചത് ഗാന്ധിയുടെ പ്രേരണയാൽ ആണെന്ന രാജ്നാഥ് സിങിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ആർഎസ്എസ് തലവന്റെ പരാമര്‍ശം.. സവർക്കർ സാമൂഹിക പരിഷ്കർത്താവാണെന്ന്  മോഹൻ ഭാഗവത് പറഞ്ഞു. ചില പ്രത്യേക താൽപര്യക്കാർ പറഞ്ഞ് നടക്കുന്നത് പോലെ സവർക്കർ നാത്‌സിയോ, ഫാഷിസ്റ്റോ ആയിരുന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം രാജ്നാഥ് സിങിന്റെ പ്രസ്താവന. ഗാന്ധിയുടെയും കമ്യൂണിസ്റ്റുകളുടെയും പ്രേരണ കൊണ്ടാണ് ബ്രിട്ടീഷുകാർക്ക് സവർക്കർ മാപ്പ് അപേക്ഷ നൽകിയത്. എല്ലാവരും തുല്യരാണെന്നതിലായിരുന്നു സവർക്കർ വിശ്വസിച്ചിരുന്നതെന്നും രാജ്നാഥ് സിങ് അവകാശപ്പെട്ടിരുന്നു. 

English Summary: Savarkar era has arrived in India, says Bhagawat

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com