ADVERTISEMENT

കൊല്ലം∙ ഉത്ര വധക്കേസിലെ പ്രതി സൂരജിന് പാമ്പുപിടുത്തക്കാരന്‍ സുരേഷ് പാമ്പിനെ കൈമാറുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. സൂരജിന് പാമ്പുകളെക്കുറിച്ച് പഠിക്കാനുള്ള താല്‍പര്യം കണക്കിലെടുത്താണ് ഈ കൈമാറ്റമെന്ന് വിഡിയോയില്‍ സുരേഷ് തന്നെ വ്യക്തമാക്കുന്നുണ്ട്. കേസ് അന്വേഷണത്തില്‍ പൊലീസിന്റെ കേസ് ഡയറിയുടെ ഭാഗമാണ് ഈ നിര്‍ണായക ദൃശ്യങ്ങള്‍. 

അണലിയെ പിടിക്കാനായാണ് സൂരജിന്റെ വീട്ടില്‍വന്നതെന്നും എന്നാല്‍ പിടിക്കാനായില്ലെന്നും സുരേഷ് വിഡിയോയില്‍ പറയുന്നുണ്ട്. ' വരുമ്പോള്‍ ഒരു പാമ്പിനെ കൊണ്ടുവരണമെന്ന് പറഞ്ഞിരുന്നു. മൂര്‍ഖനെയൊന്നും കൊണ്ടുവരേണ്ടെന്നും വീട്ടില്‍ മാതാപിതാക്കളും സഹോദരങ്ങളും ഉള്ളതിനാല്‍ അവര്‍ക്ക് ഭയമുണ്ടാകുമെന്നും പറഞ്ഞിരുന്നു.

നാഗദൈവങ്ങളോടുള്ള ആരാധന കൊണ്ട് സാധുവായ ഇതിനെ സൂരജിനെ സംരക്ഷിക്കാന്‍ ഏല്‍പ്പിക്കുന്നു' എന്നും സുരേഷ് പറയുന്നു.  ഈ സമയങ്ങളിൽ എല്ലാം പാമ്പിനെ അനായാസമായി സൂരജ് കൈകാര്യം ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.

English Summary: Uthra Murder case: Sooraj handling snake video out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com