പൊലീസുകാർക്ക് മോൻസനെ പരിചയപ്പെടുത്തി, തട്ടിപ്പിൽ പങ്കുണ്ടോ? അനിതയുടെ മൊഴിയെടുക്കും

1200-anitha-monson
മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, അനിത പുല്ലയിൽ,മോൻസൻ മാവുങ്കൽ (ഫയൽ ചിത്രം)
SHARE

കൊച്ചി ∙ പുരാവസ്തുക്കളുടെ പേരിൽ തട്ടിപ്പു നടത്തി ജയിലിലായ മോൻസൻ മാവുങ്കലിനെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കു പരിചയപ്പെടുത്തിയ അനിത പുല്ലയിലിന്റെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്. വിദേശത്തുള്ള ഇവരെ ചോദ്യം ചെയ്യുന്നതിനു വിളിച്ചു വരുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മോൻസൻ നടത്തിയിരുന്ന സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഇവർക്ക് അറിവുണ്ടായിരുന്നു എന്ന സംശയത്തെ തുടർന്നാണു നടപടി.

ഇവർ ഇക്കാലയളവിൽ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെത്തി മൊഴി നല്‍കേണ്ടിവരുമെന്ന് അന്വേഷണസംഘം അനിതയെ അറിയിച്ചു. വിദേശത്തുള്ള അനിതയില്‍നിന്ന് ഫോണിലൂടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മോന്‍സന്‍ മാവുങ്കലുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് അനിത. മോന്‍സന്റെ തട്ടിപ്പുകളില്‍ അനിതയ്ക്ക് നേരിട്ട് പങ്കുള്ളതായി തെളിവ് ലഭിച്ചിട്ടില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം മൊഴിയെടുക്കാനാണ് തീരുമാനം.

മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരെ മോൻസന്റെ കലൂരിലുള്ള വീട്ടിലേക്ക് ക്ഷണിച്ചത് താനാണെന്ന് അനിത സമ്മതിച്ചിരുന്നു. ഇയാൾ തട്ടിപ്പുകാരനാണെന്നു വ്യക്തമായതോടെ ബന്ധം അവസാനിപ്പിച്ചു എന്നാണ് അവകാശവാദം. എന്നാൽ ഇയാളുമായി വ്യക്തിപരമായി ഉണ്ടായിരുന്ന അടുപ്പത്തിൽ വിള്ളൽ വീണതാണ് മോൻസന് എതിരെ തിരിയാൻ കാരണമായത് എന്നാണ് അന്വേഷണ സംഘം കരുതുന്നത്.

Anitha-pullayil-1
അനിത പുല്ലയിൽ

മോൻസനെതിരെയുള്ള പരാതിക്കാരെ താൻ സഹായിച്ചെന്നും ഇവർ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ ഇവർ മാസങ്ങളുടെ ഇടവേളയിൽ കേരളത്തിൽ വരുമായിരുന്നു എന്നു കണ്ടെത്തി. ഇത് മോൻസനുമായുള്ള ഇടപാടുകൾക്കു വേണ്ടിയായിരുന്നു എന്ന ആക്ഷേപം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. മോൻസന്റെ ഉന്നത ബന്ധങ്ങൾ കൂടുതലായി ഇവർക്ക് അറിയാമെന്നാണ് വിലയിരുത്തൽ.

നിലവിൽ പരാതി നൽകിയവർ അല്ലാതെ ആരെങ്കിലുമായി മോ‍ൻസൻ ഇടപാടുകൾ നടത്തിയിട്ടുണ്ടോ, രാജ്യാന്തരതല പുരാവസ്തു ഇടപാടുകൾ മോൻസൻ നടത്തിയെന്ന ആക്ഷേപത്തിൽ വസ്തുതയുണ്ടോ തുടങ്ങിയ കാര്യങ്ങളിലും അന്വേഷണം നടക്കുകയാണ്. ഇക്കാര്യങ്ങളിൽ വ്യക്തത ലഭിക്കുന്നതിനാണ് അനിതയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. കോവിഡ് സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ യാത്രകൾക്കുള്ള പ്രായോഗിക ബുദ്ധിമുട്ടു പരിഗണിച്ച് ഓൺലൈനായി മൊഴിയെടുക്കുന്നതിനും ആലോചിക്കുന്നുണ്ട്.

anitha-pullayil-behra
മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, അനിത പുല്ലയിൽ

English Summary: Crime Branch to quiz Anitha Pullayil-Italy-based Malayali woman in Monson Case 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA