കടന്നൽക്കൂട്ടം ആക്രമിച്ചു; ചികിത്സയിലായിരുന്ന എക്സൈസ് ഡ്രൈവർ മരിച്ചു

sudheesh
സുധീഷ്
SHARE

കുന്നമംഗലം ∙ കടന്നൽ കുത്തേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എക്സൈസ് ഡ്രൈവർ മരിച്ചു. ചാത്തമംഗലം നെച്ചൂളി പാറക്കണ്ടിയിൽ സുധീഷ് (45) ആണ് മരിച്ചത്. കോഴിക്കോട് എക്സൈസ് ജോയിന്റ് കമ്മിഷണർ ഓഫിസിലെ ഡ്രൈവർ ആയിരുന്നു. കഴിഞ്ഞ ശനിയാഴ്ച വീട്ടുവളപ്പിൽ വച്ചാണ് കടന്നൽ കുത്തിയത്. 

വീട്ടുവളപ്പിൽ ജോലി ചെയ്തിരുന്ന രാമചന്ദ്രൻ നായർക്കും കുത്തേറ്റിരുന്നു. പ്ലാവിനു മുകളിലെ ഭീമൻ കൂട്ടിൽ പരുന്ത് ആക്രമിച്ചതോടെയാണ് കടന്നൽ ഇളകിയത്. രക്ഷിക്കാനെത്തിയ സുധീഷിനെ കടന്നൽ കൂട്ടമായി ആക്രമിച്ചു. കുത്തേറ്റ് തളർന്നുവീണ സുധീഷ് ബോധരഹിതനായി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ പുലർച്ചെയാണ് മരിച്ചത്. ഭാര്യ: രജിത, മകൾ: ആര്യ .

English Summary : Excise driver attacked by wasp, dies in hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA