ADVERTISEMENT

മലപ്പുറം ∙ പൊന്നാനിയില്‍ നിന്ന് നാലു പേരുമായി മത്സ്യബന്ധനത്തിനു പോയ ഫൈബര്‍ തോണി മറിഞ്ഞ് മൂന്ന് പേരെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. പൊന്നാനി മുക്കാടി സ്വദേശികളായ ബീരാൻ, ഇബ്രാഹിം, മുഹമ്മദാലി എന്നിവരെയാണ് കാണാതായത്. തോണിയിലുണ്ട പൊന്നാനി സ്വദേശി ഹംസകുട്ടിയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.

ലൈഫ് ജാക്കറ്റിട്ട് കടലിൽ ഒഴുകുന്നത് മത്സ്യതൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹംസകുട്ടിയെ രക്ഷപ്പെടുത്താനായത്. കരയിലെത്തിച്ച ശേഷം ഹംസകുട്ടിയെ വിദഗ്ധ ചികിത്സക്കായി പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിച്ചു.

വ്യാഴാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിന് പോയ തോണിയാണ് മന്ദലാംകുന്ന് തീരത്തു നിന്ന് 20 കിലോമീറ്റർ ഉൾക്കടലിൽ മറിഞ്ഞത്. രക്ഷപ്പെട്ട ഹംസകുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊന്നാനി കോസ്റ്റല്‍ പൊലീസും മത്സ്യത്തൊഴിലാളികളും കാണാതായവർക്കായി തിരച്ചില്‍ തുടരുകയാണ്.

English Summary: Fiber boat accident in Ponnani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com