2 വയസ്സുകാരൻ അബദ്ധത്തിൽ അമ്മയെ വെടിവച്ചു കൊന്നു; പിതാവ് അറസ്റ്റിൽ

crime-scene
പ്രതീകാത്മക ചിത്രം
SHARE

ഫ്ലോറിഡ ∙ യുഎസിൽ സൂം മീറ്റിങ് നടത്തുകയായിരുന്ന അമ്മയെ രണ്ടു വയസ്സുകാരനായ മകൻ അബദ്ധത്തിൽ വെടിവച്ചുകൊന്നു. സംഭവത്തിൽ കുട്ടിയുടെ പിതാവ് വിയോൻഡ്രെ ആവെരിയെ (22) പൊലീസ് അറസ്റ്റ് ചെയ്തു. അലക്ഷ്യമായി നിറതോക്ക് സൂക്ഷിച്ചതിനാണ് അറസ്റ്റ്. ഓഗസ്റ്റ് 11നായിരുന്നു സംഭവം.

സൂം മീറ്റിങ് നടക്കുന്നതിനിടെ ഷമയ ലിനിന്റെ (21) തലയിലേക്ക് കുട്ടി നിറയൊഴിക്കുകയായിരുന്നു. മീറ്റിങ്ങിൽ പങ്കെടുക്കുകയായിരുന്ന സഹപ്രവർത്തക സംഭവം കാണുകയും ഉടനെ പൊലീസ് സഹായം അഭ്യർഥിക്കുകയും ചെയ്തു. ഈ സമയം ആവെരി പുറത്തായിരുന്നു.

സംഭവം അറിഞ്ഞ ഉടൻ തന്നെ ഇയാൾ അപാർട്മെന്റിലെത്തി ലിനിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്ഥലത്തെത്തിയ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കുട്ടികൾ നടത്തിയ വെടിവയ്പ്പിൽ ഈ വർഷം മാത്രം 114 പേരാണ് യുഎസിൽ കൊല്ലപ്പെട്ടതെന്നാണു കണക്ക്.

English Summary: Florida man charged after toddler fatally shot mom during Zoom call

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA