അമ്പുംവില്ലും കൊണ്ട് ആക്രമണം, നോർവേയിൽ 5 പേർ കൊല്ലപ്പെട്ടു; നടുങ്ങിയെന്ന് പ്രധാനമന്ത്രി

NORWAY-ATTACK-POLICE
നോർവേയിൽ ആക്രമണം നടന്ന സ്ഥലം പൊലീസ് പരിശോധിക്കുന്നു. TORSTEIN BØE / NTB / AFP
SHARE

ഒസ്‌ലോ ∙ നോർവേയിൽ അഞ്ചു പേരെ അമ്പെയ്ത് കൊലപ്പെടുത്തി. പൊലീസുകാരൻ ഉൾപ്പെടെ രണ്ടു പേർക്ക് പരുക്കേറ്റു. 37കാരനായ ഡാനിഷ് പൗരനെ പൊലീസ് അറസ്റ്റു ചെയ്തെന്നാണ് വിവരം. കോങ്സ്ബെർഗ് നഗരത്തിന്റെ പല ഭാഗങ്ങളിലായി നടന്ന ആക്രമണത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമായിട്ടില്ല. ഭീകരവാദ സാധ്യതകൾ തള്ളിക്കളയാനാകില്ലെന്ന് പൊലീസ് അറിയിച്ചു. 

‘ഒരു കയ്യിൽ വില്ലും ചുമലിൽ തൂക്കിയിട്ട ആവനാഴിയിൽ നിറയെ അമ്പുമായാണ് അയാൾ എത്തിയത്. പെട്ടെന്ന് ആളുകൾ ജീവനുംകൊണ്ട് ഓടുന്നതാണു കണ്ടത്. അതിൽ കുഞ്ഞുമായി ഓടുന്ന അമ്മയും ഉണ്ടായിരുന്നു’– ദൃക്സാക്ഷികളിൽ ഒരാൾ പറഞ്ഞു. രാജ്യത്തെ നടുക്കിയ സംഭവമാണ് നടന്നതെന്ന് പ്രധാനമന്ത്രി എർണ സോൽബർഗ് അറിയിച്ചു. പ്രശ്നങ്ങൾ മാറുംവരെ എല്ലാവരും വീടുകളിൽ തുടരണമെന്നു സർക്കാർ അറിയിച്ചു.

English Summary : 5 Killed In Norway Bow-And-Arrow Attack, Suspect Arrested: Police

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA