2018ലെ പ്രളയത്തേക്കാൾ ഭീകരം; 5 അടി ഉയരത്തിൽ വെള്ളം; നഷ്ടങ്ങൾ കുന്നോളം

SHARE

മല്ലപ്പള്ളി∙ വെള്ളമിറങ്ങിയതോടെ മല്ലപ്പള്ളി ടൗണിലെ കടകളിൽ ശുചീകരണം തുടങ്ങി. കടകളിൽ ചെളി നിറഞ്ഞ് കിടക്കുകയാണ്. കണക്ക് കൂട്ടിയതിലും വേഗത്തിലാണ് വെള്ളം കയറിയതെന്ന് വ്യാപാരികൾ പറഞ്ഞു. വീടുകളിലും ഗുരുതര സാഹചര്യമാണ്. സാധനങ്ങളൊന്നും മാറ്റാൻ കഴിഞ്ഞില്ല. അത്ര വേഗത്തിലാണ് വെള്ളം ഇരച്ചെത്തിയത്. 2018 ലെ പ്രളയത്തേക്കാൾ 5 അടി ഉയരത്തിൽ വെള്ളം കയറി. ഒരു ദിവസം കൊണ്ട് വെള്ളമിറങ്ങി.

mallappally-rain-damage

പക്ഷെ കടകളിലെല്ലാം ചെളി അടിഞ്ഞു കിടക്കുകയാണ്. സാധനങ്ങൾ നാമാവശേഷമായി. കടകളിലെ എസിയും, മറ്റു പകരണങ്ങളും നശിച്ചു. പാമ്പുകളടക്കം ക്ഷുദ്ര ജീവികളേയും ഭയന്നാണ് ശുചീകരണം. വൈദ്യുതിയും വെള്ളവും ഇല്ലാത്തതിനാൽ ശുചീകരണം എളുപ്പമല്ല. വീടുകളിലും വെള്ളമിറങ്ങിയതോടെ ശുചീകരണം തുടങ്ങി. നഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്താനായിട്ടില്ല. താഴ്ന്ന പ്രദേശങ്ങളിൽ ഇനിയും വെള്ളം താഴാനുമുണ്ട്.

English Summary : Situation of Mallappally after water level went down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA