ന്യൂഡൽഹി ∙ കെപിസിസി ഭാരവാഹി പട്ടിക കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപിയാണ് ഭാരവാഹി പട്ടിക വാർത്താക്കുറിപ്പായി പുറത്തിറക്കിയത്. നാലു വൈസ് പ്രസിഡന്റുമാരും 23 ജനറൽ സെക്രട്ടറിമാരും 28 നിർവാഹക സമിതിയംഗങ്ങളും ഉൾപ്പെടുന്ന പട്ടികയാണ് പുറത്തിറക്കിയത്.

എൻ.ശക്തൻ, വി.ടി.ബൽറാം, വി.ജെ.പൗലോസ്, വി.പി.സജീന്ദ്രൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അഡ്വ. പ്രതാപ ചന്ദ്രനാണ് ട്രഷറർ. ദീപ്തി മേരി വർഗീസ്, കെ.എ.തുളസി, അലിപ്പറ്റ ജമീല എന്നിവരാണ് ജനറൽ സെക്രട്ടറിമാരിലെ വനിതകൾ. (സമ്പൂർണ പട്ടിക കാണാം. ഇവിടെ ക്ലിക്ക് ചെയ്യുക)
English Summary: KPCC office bearers announced