ADVERTISEMENT

തൊടുപുഴ∙ മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 136 അടിയായതായി തമിഴ്നാടിന്റെ ആദ്യ അറിയിപ്പ് കേരളത്തിന് ലഭിച്ചു. ശനിയാഴ്ച വൈകിട്ട് 6ന് ആണ് ജലനിരപ്പ് 136 അടിയിലെത്തിയത്. 138 അടിയിൽ രണ്ടാമത്തെ അറിയിപ്പും 140 അടിയിൽ ആദ്യ ജാഗ്രത നിർദേശവും തമിഴ്നാട് പുറപ്പെടുവിക്കും. 142 അടിയാണ് അനുവദനീയമായ ജലനിരപ്പ്. രണ്ടു കൺട്രോൾ റൂമുകൾ തുറന്നു.

അതേസമയം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് രൂപപെട്ട ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ ഇന്നും നാളെയും സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്.

തുലാവർഷത്തിന്റെ മുന്നോടിയായി ബംഗാൾ ഉൾക്കടലിലും തെക്കേ ഇന്ത്യയിലും വടക്ക് കിഴക്കൻ കാറ്റിന്റെ വരവിന്റെ ഫലമായി ഒക്ടോബർ 25 മുതൽ 27 വരെ കേരളത്തിൽ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴ തുടർന്നേക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഒക്ടോബർ 26 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, ഇടുക്കി ജില്ലകളിലും ഒക്ടോബർ 26ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ:

ഒക്ടോബർ 23: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
ഒക്ടോബർ 24: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്
ഒക്ടോബർ 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ഒക്ടോബർ 26: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്
ഒക്ടോബർ 27: കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട്

English Summary : Kerala rain updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com