ADVERTISEMENT

ന്യൂഡൽഹി∙ മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 139 അടിക്ക് താഴെയാക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഡ‍ാമിന് സമീപം താമസിക്കുന്നവരുടെ ജീവൻ അപകടത്തിലാവുമെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. ജനം പരിഭ്രാന്തിയിലാണെന്നും ഉടൻ ഇടപെടണമെന്നും സർക്കാർ ആവശ്യപ്പെട്ടു. 

എന്നാൽ സംസ്ഥാനത്തിന്റെ വാദത്തെ തമിഴ്നാട് എതിർത്തു. വിഷയത്തിൽ എത്രയും പെട്ടെന്ന്‌ തീരുമാനമെടുക്കാൻ മുല്ലപ്പെരിയാർ മേൽനോട്ടസമിതിയോട് കോടതി നിർദേശിച്ചു. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വിഷയമാണിതെന്നു വിലയിരുത്തിയ കോടതി, കേസ് മറ്റന്നാൾ വീണ്ടും പരിഗണിക്കും. 

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിൽനിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. 

English Summary: Supreme Court on mullaperiyar dam water level

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com