ADVERTISEMENT

തൊടുപുഴ ∙ മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന കാര്യം 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്ന് ഇടുക്കി കലക്ടർ ഷീബ ജോർജ് തമിഴ്നാടിനോടു അഭ്യര്‍ഥിച്ചു. ഡാം തുറന്നാല്‍ 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണം. 2018ലേതുപോലുള്ള സാഹചര്യമില്ലെന്നും കലക്ടര്‍ പറഞ്ഞു. ഡാം തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ഇടുക്കി വണ്ടിപ്പെരിയാറിൽ ചേർന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കലക്ടർ.

ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന് 137.60 അടിയിലെത്തി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. എന്നാല്‍ തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്‍റെ അളവ് വര്‍ധിപ്പിക്കാത്തതിനാല്‍ ജലനിരപ്പ് കുറഞ്ഞില്ല. കേരള–തമിഴ്നാട് സർക്കാരുകളുടെ ഉന്നതതല അടിയന്തര യോഗം ഇന്നു വൈകിട്ട് മൂന്നിന് നടക്കും.

English Summary: Idukki Collector on Mullaperiyar Dam issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com