ADVERTISEMENT

തിരുവനന്തപുരം∙ പൊതുമേഖലാ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷന്റെ സ്റ്റാർട്ടപ് സ്ഥാപനങ്ങൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകുന്ന സ്റ്റാർട്ടപ് കേരള പദ്ധതി തുടങ്ങി. ആദ്യഘട്ടമായി 9 സ്റ്റാർട്ടപ്പുകൾക്ക് 5.89 കോടി രൂപയാണ് അനുവദിച്ചത്. സൈബർ ഫൊറൻസിക്, ഓൺലൈൻ പഠനം, കാലാവസ്ഥാ നിരീക്ഷണം, ഫിൻടെക് എന്നീ മേഖലകളിലെ സംരംഭങ്ങൾക്കാണ് വായ്പ ലഭിച്ചത്.

ഉൽപാദനത്തിനു 25 ലക്ഷം രൂപ വരെയും വാണിജ്യവൽക്കരണത്തിന് 50 ലക്ഷം രൂപ വരെയും വികസനത്തിന് 1 കോടി രൂപ വരെയുമാണ് വായ്പ നൽകുന്നത്. 5 വർഷം വരെയാണ് തിരിച്ചടവ് കാലാവധി. പലിശ സർക്കാരിന്റെ ഗാരന്റി ഫീസ് അടക്കം 7.6%. സർക്കാരിന്റെ 2% പലിശ സബ്സിഡിയിലും ഇതിലുൾപ്പെടുന്നു. പർച്ചെയ്സ് ഓർഡർ നടപ്പാക്കാൻ 10 കോടി രൂപ വരെ വായ്പയും നൽകുന്നു.

ആലിബൈ ഗ്ലോബൽ, പോഡ്ക്ലാസ്, തിങ്ക്സ്പേസ് എജ്യുടെക്, ടൈറാനസ് ഇന്നവേറ്റീവ് എൻജിനീയറിങ് അക്കാദമി, റിവാർഡ്സ് മൈ സേർച്ച് ഗ്ലോബൽ, മെറ്റിയോ ഇൻഫർമേഷൻ സർവീസസ് ടെക്നോളജി, അൺ എയ്ഡഡ് ടെക്നോലാബ്സ്, ഇ–വയർ സോഫ്റ്റ്ടെക്, ജെപിഎൻഎംഇ എന്നീ സ്റ്റാർട്ടപ്പുകൾക്കാണ് കെഎഫ്സി വായ്പ അനുവദിച്ചത്.

സ്റ്റാർട്ടപ്പുകളുടെ വളർച്ചയിൽ സഹായമേകുകയാണ് കെഎഫ്സിയുടെ ലക്ഷ്യം. പ്രവർത്തനമികവു കൂടി പരിശോധിച്ച ശേഷമാണ് വായ്പ അനുവദിക്കുന്നത്. അപേക്ഷകൾ kfc.org എന്ന വെബ്സൈറ്റ് വഴി നൽകാം.

English Summary: KFC begins Startup Kerala financial support loan scheme for Startups

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com