ADVERTISEMENT

ന്യൂഡൽഹി ∙ ലഖിംപുരിൽ റാലിക്കിടയിലേക്കു വാഹനവ്യൂഹം പാഞ്ഞുകയറി കർഷകർ മരിച്ച സംഭവത്തിൽ 23 ദൃക്സാക്ഷികൾ മാത്രമേയുള്ളോയെന്നു യുപി സർക്കാരിനോടു സുപ്രീം കോടതി. കേസ് അട്ടിമറിക്കാൻ യുപി പൊലീസ് ശ്രമിക്കുന്നു എന്ന ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണു സുപ്രീം കോടതിയുടെ പരാമർശം. 

ഒട്ടേറെ കർഷകർ പങ്കെടുത്ത റാലിയിൽ 28 പേർ മാത്രമാണോ സംഭവത്തിനു ദൃക്സാക്ഷിയെന്നു കോടതി ചോദിച്ചു. അപകടം ഉണ്ടാക്കിയ വാഹനത്തിലെ യാത്രക്കാരെ നേരിൽ കണ്ടതായി 23 പേർ മാത്രമാണു മൊഴി നൽകിയതെന്നാണു യുപി സർക്കാർ വാദിച്ചത്. ഹർജിയിൽ വാദം കേൾക്കവെ, യുപി സർക്കാരിനെതിരെ കടുത്ത ചോദ്യങ്ങളാണു സുപ്രീം കോടതി ഉന്നയിച്ചത്.

ദൃക്സാക്ഷികളുടെ മൊഴി കൃത്യമായി രേഖപ്പെടുത്തണമെന്നും അവർക്കു സംരക്ഷണം നൽകണമെന്നും കേസ് അനന്തമായി നീളരുതെന്നും കോടതി നിർദേശിച്ചു. ഒക്ടോബർ 3ന് ഉണ്ടായ അക്രമത്തിൽ 4 കർഷകരും ഒരു മാധ്യമ പ്രവർത്തകനും അടക്കം 8 പേരുടെ ജീവനാണു നഷ്ടമായത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹത്തിലെ ഒരു കാർ കർഷകർക്കിടയിലേക്കു പാഞ്ഞുകയറിയതാണ് അപകടത്തിനു കാരണം എന്നാണ് ആരോപണം. അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അടക്കം 13 പേരാണു കേസിൽ ഇതുവരെ അറസ്റ്റിലായത്. 

English Summary: Lakhimpur Farmers' Killing Case Updates: "Only 23 Eyewitnesses?" On Farmers' Killing, Supreme Court Questions UP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com