ADVERTISEMENT

ചെന്നൈ∙ തമിഴ്നാട്ടിൽ പടക്കകടയ്ക്ക് തീപിടിച്ച് 5 മരണം. പത്തു പേർക്ക് ഗുരുതരമായി പരുക്കേറ്റു. തമിഴ്നാട് കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കശാലയിലാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

fire-cracker-shop-explosion

പടക്കകടയ്ക്കു സമീപത്തെ ബേക്കറിയിൽനിന്ന് തീ പടർന്നതാണ് അപടകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ദീപാവലി കണക്കിലെടുത്തു  വൻതോതിൽ പടക്കങ്ങൾ കടയിൽ സൂക്ഷിച്ചിരുന്നു. അഗ്നിശമന സേനയും  പൊലീസും ചേർന്ന് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്തെ കടകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 

English Summary : 5 killed in explosion inside firecracker shop in Tamil Nadu's Kallakurichi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com