പീഡനം: 17 വയസ്സുകാരി പ്രസവിച്ചത് യൂട്യൂബ് നോക്കി; വീട്ടുകാരറിഞ്ഞില്ല

SHARE

മലപ്പുറം∙ കോട്ടയ്ക്കലിൽ പീഡനത്തിന് ഇരയായ പതിനേഴുകാരി യൂട്യൂബ് നോക്കി പരസഹായമില്ലാതെ പ്രസവിച്ചു. വീട്ടുകാരറിയാതെ സ്വന്തം മുറിയിൽ ഈ മാസം 20നാണ് പെൺകുട്ടി പ്രസവിച്ചത്. കുഞ്ഞിന്‍റെ ശബ്ദം കേട്ടു കുടുംബം പരിശോധിച്ചപ്പോഴാണു വിവരം അറിയുന്നത്. പ്രസവം നടന്നു മൂന്നു ദിവസത്തിനു ശേഷം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെൺകുട്ടിയുടെയും കുഞ്ഞിന്റേയും ആരോഗ്യനില തൃപ്തികരമാണ്. പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ അയൽക്കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗർഭിണിയായിരിക്കെ പെൺകുട്ടിക്കു രണ്ട് ആശുപത്രികളിൽ നിന്ന് ചികിൽസാ സഹായം ലഭിച്ചിട്ടുണ്ടെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി പറഞ്ഞു.

ആശുപത്രികളുടെ ഭാഗത്തു വീഴ്ചയുണ്ടോ എന്നു പരിശോധിക്കുമെന്നും സിഡബ്ലിയുസി അറിയിച്ചു. ഓൺലൈൻ പഠനത്തിലാണന്നു പറഞ്ഞു പെൺകുട്ടി സ്വന്തം മുറിയിൽ കതകടച്ചിരിക്കുക പതിവായിരുന്നു.

English Summary: Malappuram Minor rape case, more disclosures

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

Hridayam Audio Cassette Launch | Mohanlal | Pranav Mohanlal | Vineeth Sreenivasan | Hesham Abdul

MORE VIDEOS
FROM ONMANORAMA