താലിബാൻ ഇന്ത്യക്കെതിരെ തിരിഞ്ഞാൽ വ്യോമാക്രമണം: യോഗി

INDIA-POLITICS-ELECTION
യോഗി ആദിത്യനാഥ്
SHARE

ലക്നൗ∙ താലിബാൻ ഇന്ത്യക്കെതിരെ തിരിഞ്ഞാൽ വ്യോമാക്രമണത്തിന് തയാറാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തീവ്രവാദ സംഘങ്ങളെക്കൊണ്ട് നിരവധി പ്രശ്നങ്ങളാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമാജിക് പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം വളരെ ശക്തമായിരിക്കുന്നു. ഇന്ത്യക്കെതിരെ കണ്ണുയർത്താൻ പോലും ഒരു രാജ്യവും ധൈര്യപ്പെടില്ല. കുടുംബങ്ങളുടെ വികസനം മാത്രമാണ് ചിലരുടെ ലക്ഷ്യം. പിതാവ് മന്ത്രി, ഒരു മകൻ എംപി, മറ്റൊരു മകൻ എംഎൽഎ എന്നിങ്ങനെയാണ് രീതി. ഇത്തരക്കാരുടെ പ്രവർത്തനം അവസാനിപ്പിക്കണം. സമാജ്‌വാദി പാർട്ടിയോ ബഹുജൻ സമാജ് പാർട്ടിയോ കോൺഗ്രസോ വികസനത്തിനുവേണ്ടി ഒന്നും ചെയ്തില്ലെന്നും യോഗി ആരോപിച്ചു. രാമഭക്തരെ കൊന്നവർ ജനങ്ങളോട് മാപ്പ് പറയാൻ തയാറാണോ എന്നും അദ്ദേഹം ചോദിച്ചു.  

English Summary: Air strike is ready if Taliban moves towards India: Yogi Adityanath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA