ADVERTISEMENT

ന്യൂഡൽഹി∙ ലോകനേതാക്കളുടെ അംഗീകാരപ്പട്ടികയിൽ ഉയർന്ന നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.  അമേരിക്കൻ ഗവേഷണ സ്‌ഥാപനമായ മോർണിങ് കൺസൽട്ട് പുറത്തുവിട്ട 'ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിങ്ങിൽ' 70 ശതമാനം റേറ്റിങ് നേടിയാണു പ്രധാനമന്ത്രി ഒന്നാമതെത്തിയത്.

യുഎസ് പ്രസിഡന്റിനെയും ബ്രിട്ടിഷ് പ്രധാനമന്ത്രിയെയും പിന്നിലാക്കി ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റിപ്പോർട്ട് വിലയിരുത്തി. യുഎസിലെ ഡാറ്റ ഇന്റലിജൻസ് സ്ഥാപനമായ മോണിങ് കൺസൽട്ട് ആണ് സർവേ നടത്തിയത്. 13 ലോകരാജ്യങ്ങളുടെ തലവൻമാരുടെ  പട്ടികയിൽ ജനപ്രീതിയിൽ 70% പിന്തുണ നേടിയാണ് മോദി ഒന്നാമത് എത്തിയത്.

ബൈഡന് 44 ശതമാനവും ബോറിസ് ജോൺസണ് 40 ശതമാനവും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയ്ക്ക് 36 ശതമാനവുമാണു പിന്തുണ ലഭിച്ചത്. ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ഗ്രാഘിയാണ് (58%) മോദിക്കു പിന്നിലുള്ളത്. പൊളിറ്റിക്കൽ ഇന്റലിജൻസ് യൂണിറ്റ് വഴിയാണ് മോണിങ് കൺസൽട്ട് വിവരങ്ങൾ ശേഖരിക്കുന്നത്. 

English Summary: PM Narendra Modi tops Global Leader Approval Ratings with 70 Percent score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com