ADVERTISEMENT

തിരുവനന്തപുരം∙ കെ–റെയില്‍ പദ്ധതിയുടെ കടബാധ്യത ഏറ്റെടുക്കാന്‍ തയാറാണെന്നു കാണിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. വായ്പയുടെ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് കേരളം കത്തയച്ചത്.

ധനവകുപ്പിന്‍റെ അംഗീകാരത്തോടെയുള്ള തീരുമാനം വ്യക്തമാക്കി ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാൽ ആണ് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കത്തയച്ചത്. 64,000 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നതിന് 33,700 കോടി രൂപയുടെ വിദേശ വായ്പയാണ് എടുക്കുന്നത്.

English Summary: Kerala Government to afford K-Rail project cost

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com