5 സംസ്ഥാനങ്ങളില്‍ ബിജെപി ചെലവിട്ടത്‌ 252 കോടി രൂപ; കേരളത്തില്‍ 29.24 കോടി

BJP Flag (Photo by DIPTENDU DUTTA / AFP)
ബിജെപി പതാക
SHARE

ന്യൂഡല്‍ഹി ∙ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ബിജെപി ചെലവഴിച്ചത് 252 കോടി രൂപ. തിരഞ്ഞെടുപ്പ് കമ്മിഷനു സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തിരഞ്ഞെടുപ്പ് ചെലവിന്റെ വിവരങ്ങള്‍ ഉള്ളതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

അസം, പുതുച്ചേരി, തമിഴ്‌നാട്, ബംഗാള്‍, കേരളം എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചെലവിന്റെ കണക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 60 ശതമാനത്തിനടുത്ത് ബംഗാളിലെ പ്രചാരണത്തിനു വേണ്ടിയാണ് ചെലവിട്ടത്-151 കോടി. തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ ചെലവിട്ടത് 154.28 കോടിയാണ്.

കേരളത്തില്‍ പ്രചാരണത്തിനായി ചെലവിട്ടിരിക്കുന്നത് 29.24 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുതുച്ചേരിയില്‍ 4.79 കോടി, തമിഴ്‌നാട്ടില്‍ 22.97 കോടി, അസമില്‍ 43.81 കോടി എന്നിങ്ങനെയാണ് ചെലവ‌്. പാര്‍ട്ടികള്‍ സമര്‍പ്പിച്ചിരിക്കുന്ന കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

English Summary: BJP Spent ₹ 252 Crore In Poll Campaign In 5 States

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA