ADVERTISEMENT

പട്ന ∙ ഗയയിൽ മാവോയിസ്റ്റുകൾ ഒരു കുടുംബത്തിലെ നാലു പേരെ തൂക്കിക്കൊന്നു. ദുമാരിയ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണു സംഭവം. വീടു ബോംബു വച്ചു തകർത്ത ശേഷമാണ് സമീപത്തായി നാലു പേരെ തൂക്കിക്കൊന്നത്. സഹോദരന്മാരായ സതേന്ദ്ര സിങ്, മഹേന്ദ്രസിങ്, ഭാര്യമാരായ മനോരമ ദേവി, സുനിത സിങ് എന്നിവരാണു കൊല്ലപ്പെട്ടത്.

മാർച്ചിൽ ഗയയിൽ നാലു മാവോയിസ്റ്റുകൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിനു പ്രതികാരമായാണ് ഗ്രാമീണർക്കെതിരെ ആക്രമണം നടന്നത്. മാവോയിസ്റ്റുകളെ കുറിച്ചുള്ള വിവരം പൊലീസിനു ചോർത്തിക്കൊടുത്തത് ഇവരാണെന്ന സംശയത്തിലായിരുന്നു ആക്രമണം. സംഭവ സ്ഥലത്ത് സിപിഐ (മാവോയിസ്റ്റ്) പതിച്ച പോസ്റ്ററിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇരുപത്തിയഞ്ചോളം പേരുൾപ്പെട്ട മാവോയിസ്റ്റ് സംഘമാണ് ആക്രമണം നടത്തിയത്. 

English Summary: Maoists hangs 4 members in a family in Bihar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com